ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് അറസ്റ്റില്‍

02:58pm 21/5/2016 ഡൂയീസ്ബുര്‍ഗ്: മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊന്നു സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവന്‍ (33) വകവരുത്തിയത്. ഇവര്‍ക്ക് ആലീസ് എന്നു പേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിലെ പുറകവശത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ ജാനെറ്റിന്റെ മൃതദേഹം പോലീസ് വെള്ളിയാഴ്ച വൈകുന്നേരം കണ്ടെടുക്കുന്നത്. ഭര്‍ത്താവ് റെനെയുടെ ഇടപെടലില്‍ സംശയം Read more about ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് അറസ്റ്റില്‍[…]

ഈജിപ്‌ഷ്യന്‍ യാത്രാ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി

08:50am 21/5/2016 കെയ്‌റോ: 66 യാത്രക്കാരുമായി കാണാതായ ഈജിപ്‌ഷ്യന്‍ യാത്രാവിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. പാരീസില്‍ നിന്ന്‌ കെയ്‌റോയിലേക്ക്‌ പോയ വിമാനത്തിന്റെ അവശിഷ്‌ടങ്ങളാണ്‌ മെഡിറ്ററേനിയന്‍ കടലിന്‌ മുകളില്‍ കണ്ടെത്തിയത്‌. ഈജിപ്‌ത് എയറിന്റെ എയര്‍ബസ്‌ എ 320 ആണ്‌ കഴിഞ്ഞ ദിവസം കാണാതായത്‌. മെഡിറ്ററേനിയലന്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ്‌ വിമാനത്തിന്റെ അവശിഷ്‌ടങ്ങളും യത്രക്കാരുടെ വസ്‌തുവകകളും കണ്ടെത്തിയത്‌. വിമാനം യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ്‌ നിഗമനങ്ങള്‍. വിമാനത്തിലുണ്ടായിരുന്നവരില്‍ ആരും രക്ഷപെട്ടിരിക്കാനിടയില്ലെന്നാണ്‌ വിവരങ്ങള്‍. വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ് കണ്ടെത്താനായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ Read more about ഈജിപ്‌ഷ്യന്‍ യാത്രാ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി[…]

ഈജിപ്‌ഷ്യന്‍ യാത്രാ വിമാനം കാണാതായി; ഭീകരാക്രമണമെന്ന്‌ സംശയം

03:01pm 20/5/2016 കെയ്‌റോ: കഴിഞ്ഞ ദിവസം കാണാതായ ഈജിപ്‌ഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ആരംഭിച്ചു. പാരീസില്‍ നിന്നും കെയ്‌റോയിലേക്ക്‌ 66 യാത്രക്കാരുമായി യാത്ര തിരിച്ച ഈജിപ്‌ത് എയര്‍ വിമാനം എയര്‍ബസ്‌ എ320 മെഡിറ്ററേനിയന്‍ കടലിന്‌ മുകളില്‍ കാണാതായി. 56 യാത്രക്കാരും 10 ജോലിക്കാരുതമായിരുന്നു കാണാതാകുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. അന്വേഷണം തുടരുന്നുണ്ടെങ്കിലും വ്യക്‌തമായ വിവരം ലഭിച്ചിട്ടില്ല. ഭീകരാക്രമണ സാധ്യതതയും അധികൃര്‍ തള്ളികളയുന്നില്ല. ഗ്രീക്ക്‌ അതിര്‍ത്തിയില്‍ നിന്നും കടക്കാന്‍ ഏഴ്‌ മൈല്‍ ബാക്കിയുള്ളപ്പോളാണ്‌ റാഡറില്‍ നിന്നും വിമാനം കാണാതാകുന്നത്‌. പാരീസില്‍ നിന്നും Read more about ഈജിപ്‌ഷ്യന്‍ യാത്രാ വിമാനം കാണാതായി; ഭീകരാക്രമണമെന്ന്‌ സംശയം[…]

ബാഗ്ദാദിലെ ഷിയാ മേഖലകളില്‍ ബോംബ് സ്‌ഫോടനം

12.35 Am 18-05-2016 ബാഗ്ദാദിലെ ഷിയാ മേഖലകളിലുണ്ടായ മൂന്നു ബോംബ് സ്‌ഫോടനങ്ങളില്‍ 65 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐഎസ് ഓണ്‍ലൈനില്‍ നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. അല്‍ഷാബ് മേഖലയിലെ കമ്പോളത്തിലായിരുന്നു ആദ്യത്തെ സ്‌റഫോടനം. ഇവിടെ 38 പേര്‍ മരിക്കുകയും 65 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ റഷീദ് പ്രദേശത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിക്കുകയും 21 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സദര്‍സിറ്റിയിലെ കമ്പോളത്തില്‍ ചാവേര്‍ ഭടന്‍ നടത്തിയ മൂന്നാമത്തെ സ്‌ഫോടനത്തില്‍ Read more about ബാഗ്ദാദിലെ ഷിയാ മേഖലകളില്‍ ബോംബ് സ്‌ഫോടനം[…]

മാന്‍ ബുക്കര്‍ പ്രൈസ് ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്

12.29 AM 18-05-2016 ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലിന്. ബ്രിട്ടീഷുകാരി ഡെബോറ സ്മിത്താണ് ഈ കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. സമ്മാനത്തുകയായ 72000ഡോളര്‍ ഇരുവര്‍ക്കും തുല്യമായി വീതിച്ചു നല്‍കുമെന്ന് ബുക്കര്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ കൊറിയക്കാരിയെന്ന റിക്കാര്‍ഡും 45കാരിയായ ഹാന്‍ കാംഗിന് സ്വന്തം. സിയൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ആര്‍ട്‌സില്‍ സര്‍ഗാത്മക രചന പഠിപ്പിക്കുന്ന അധ്യാപികയാണ് ഹാന്‍. പരിഭാഷ നടത്തിയ Read more about മാന്‍ ബുക്കര്‍ പ്രൈസ് ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്[…]

കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ‘ഇസ്ലാമിക് സ്‌റ്റേറ്റിന്റെ’ വ്യജ ഭീകരാക്രമണം

06:20pm 16/5/2016 പാരീസ്: കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വ്യജ ഭീകരാക്രമണം. കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയ അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഐ.എസ് ഭീകരരെ പോലെ വേഷം ധരിച്ച സംഘം ബോട്ടില്‍ കറുത്ത കൊടികളുമായി ബോട്ടില്‍ പാഞ്ഞടുക്കുകയായിരുന്നു. ഐ.എസിന്റെ കൊടിക്ക് സമാനമായ കറുത്ത കൊടിയും സംഘം കയ്യിലേന്തിയിരുന്നു. ഹോട്ടല്‍ ഡു കാപ്-ഈഡന്‍ റോക്കിലേക്ക് പാഞ്ഞടുത്ത സംഘം സെലിബ്രിറ്റികളെ അടക്കം മുള്‍മുനയിലാക്കി. എന്നാല്‍ ഒരു ഇന്റര്‍നെറ്റ് കമ്പനിയുടെ Read more about കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ‘ഇസ്ലാമിക് സ്‌റ്റേറ്റിന്റെ’ വ്യജ ഭീകരാക്രമണം[…]

യു.എസ്‌. കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കാന്‍ മലയാളിയും

7:50am 16/5/2016 വാഷിങ്‌ടണ്‍: യു.എസ്‌. കോണ്‍ഗ്രസിലേക്കു മത്സരിക്കാന്‍ മലയാളി വംശജയും. വാഷിങ്‌ടണിലെ ഏഴാമത്‌ ഡിസ്‌ട്രിക്‌റ്റ്‌ സീറ്റിലാണ്‌ മലയാളി വംശജ പ്രമീള ജയ്‌പാല്‍ മത്സരിക്കുന്നത്‌. യു.എസ്‌. കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ഖ്യാതിയാണ്‌ ഡെമോക്രാറ്റിക്‌ സ്‌ഥാനാര്‍ഥിയായ പ്രമീള ജയ്‌പാലിന്റെ കൈയെത്തും ദൂരത്തുള്ളത്‌. യു.എസിലാകെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ മൂന്ന്‌ വനിതാ സ്‌ഥാനാര്‍ഥികളാണുള്ളത്‌. 2015 ജനുവരി 12 മുതല്‍ വാഷിങ്‌ടണ്‍ സ്‌റ്റേറ്റ്‌ സെനറ്റില്‍ അംഗമാണ്‌. സിയാറ്റില്‍ ആസ്‌ഥാനമായ മനുഷ്യാവകാശ സംഘടനയുടെ പ്രമുഖ പ്രവര്‍ത്തകയുമായിരുന്നു. വണ്‍അമേരിക്ക എന്ന അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള Read more about യു.എസ്‌. കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കാന്‍ മലയാളിയും[…]

അതിര്‍ത്തിയിലെ ചൈനീസ് പിടിമുറുക്കം; മുന്നറിയിപ്പുമായി അമേരിക്ക

08:17am 15/5/2016 വാഷിങ്ട്ടണ്‍: അതിര്‍ത്തിയിൽ സൈനിക പിന്‍ബലം ശക്തിപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക രംഗത്തെത്തി. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചൈന കൂടുതൽ സൈന്യത്തെ വിന്യസിപ്പിക്കുന്നതായി പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയതായും യു.എസ് പ്രതിരോധ വിഭാഗത്തിന്‍െറ കിഴക്കന്‍ ഏഷ്യ ഡപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി എബ്രഹാം എം.ഡെന്‍മാര്‍ക്ക് അറിയിച്ചു . ഇന്ത്യയുമായുള്ള യു.എസ് ബന്ധം ഇനിയും തുടരുമെന്നും ഉഭയകഷി ഇടപാടുകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും എബ്രഹാം വ്യക്തമാക്കി. ചൈനയുടെ നീക്കം ഇന്ത്യ ചൈന Read more about അതിര്‍ത്തിയിലെ ചൈനീസ് പിടിമുറുക്കം; മുന്നറിയിപ്പുമായി അമേരിക്ക[…]

മുസ്ലീം സംമ്പൂര്‍ണ്ണ നിരോധനം- നയം മയപ്പെടുത്തി ട്രമ്പ്

08:02am 15/5/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആരംഭത്തില്‍ മുസ്ലീം സമുദായത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംമ്പിന്റെ സമീപനത്തില്‍ കാതലായ മാറ്റം! താല്‍ക്കാലികമായി മുസ്ലീമുകള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതു പൂര്‍ണ്ണമായും തടയണമെന്നായിരുന്നു ട്രംമ്പിന്റെ ആദ്യ പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംമ്പിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനമായതോടെ നയങ്ങളിലും മാറ്റം വരുത്തുന്നതിന്റെ സൂചനകള്‍ ലഭ്യമായി തുടങ്ങി. ഇന്ന് (മെയ്13 വെള്ളി) മാധ്യമങ്ങളോടു സംസാരിക്കവെയാണ് ട്രംമ്പ് തന്റെ നിലപാടുകള്‍ മയപ്പെടുത്തിയത്. ഞാന്‍ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഞാന്‍ പറയുന്നതു എന്റെ ഒരഭിപ്രായം മാത്രമാണ്. റാഡിക്കല്‍ Read more about മുസ്ലീം സംമ്പൂര്‍ണ്ണ നിരോധനം- നയം മയപ്പെടുത്തി ട്രമ്പ്[…]

ബംഗ്ലാദേശിൽ സന്യാസിയെ വെട്ടിക്കൊന്നു

04:00 PM 14/05/2016 ധാക്കാ: ബംഗ്ലാദേശിലെ വടക്കുകിഴക്കൻ ജില്ലയായ ബൻദാർബനിൽ എഴുപത്തിയഞ്ചുകാരനായ ബുദ്ധ സന്യാസിയെ വെട്ടിക്കൊന്നു. സന്യാസിയായ മോംഗ് ഷുവേ ചക്കിന്റെ മൃതശരീരം ഇന്ന് രാവിലെയാണ് ഗ്രാമവാസികൾ ബുദ്ധ ക്ഷേത്രത്തിനകത്ത് നിന്നും കണ്ടെത്തിയത്. മതന്യൂനപക്ഷങ്ങൾക്കും മതേതര പ്രവർത്തകർക്കും എതിരായി ബംഗ്ലാദേശിൽ നടക്കുന്ന ആക്രമണങ്ങളിൽ ഒടുവിലത്തെ സംഭവമാണിത്. തലസ്ഥാനമായ ധാക്കയിൽ നിന്നും 350 കിലോമീറ്റർ അകലെയാണ് സംഭവം. നാലുപേർ ചേർന്ന അക്രമി സംഘമാണ് കൊലക്ക് പിന്നിലെന്ന് കരുതുന്നു.ക്ഷേത്രത്തിനകത്ത് പ്രതികളുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം വിദേശികൾ, Read more about ബംഗ്ലാദേശിൽ സന്യാസിയെ വെട്ടിക്കൊന്നു[…]