സംഘര്‍ഷത്തിനില്ല; ഒബാമ

08:32am 22/04/2016 റിയാദ്: ഇറാനുമായി സംഘര്‍ഷത്തിന് താല്‍പര്യമില്‌ളെന്നും മേഖലയിലെ ആ രാജ്യത്തിന്റെ ഇടപെടല്‍ ക്രിയാത്മകമാകണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ജി.സി.സിയു.എസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ വിഷയത്തിലും എണ്ണ ഉള്‍പ്പെടെ സാമ്പത്തിക കാര്യങ്ങളിലും ആശങ്ക ഉണ്ടെന്നത് വാസ്തവമാണ്. ഇറാന്റെ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉത്തരവാദിത്തത്തോടെയാകണം. പരസ്പര ബന്ധവും വിശ്വാസവും വളര്‍ത്താന്‍ അയല്‍രാജ്യങ്ങള്‍ സമാധാനപൂര്‍ണവും രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതവുമായ നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വിഷയമായാലും ഇറാഖില്‍ സുസ്ഥിര, ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിലായാലും ഭിന്നതകള്‍ മറന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ Read more about സംഘര്‍ഷത്തിനില്ല; ഒബാമ[…]

അഭയാര്‍ഥി ബോട്ട് മുങ്ങി 500ലേറെ പേര്‍ മരിച്ചതായി സംശയം യു.എന്‍

08:04am 21/04/2016 റോം: ഏപ്രില്‍ 16ന് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 500ന് മുകളില്‍ ആയിട്ടുണ്ടാവാമെന്ന് യു.എന്‍. ആഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് ലിബിയക്കും ഇറ്റലിക്കുമിടയിലാണ് മുങ്ങിയത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് ബോട്ടിലുണ്ടായിരുന്ന ബാക്കി ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്ന യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിഗമനം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 23 സോമാലിയക്കാരെയും 11 ഇത്യോപ്യക്കാരെയും ഒരു സുഡാന്‍കാരനെയും ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ലിബിയന്‍ തീരത്തുനിന്ന് ആളുകളെ കുത്തിനിറച്ച് ഇറ്റലി ലക്ഷ്യമാക്കി യാത്രതിരിച്ച ഒരു ബോട്ടും മുങ്ങിയിട്ടുണ്ടെന്ന് Read more about അഭയാര്‍ഥി ബോട്ട് മുങ്ങി 500ലേറെ പേര്‍ മരിച്ചതായി സംശയം യു.എന്‍[…]

ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരിക്കും ട്രംപിനും വിജയം

01:58pm 20/04/2016 ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോര്‍ക്ക് പ്രൈമറിയില്‍ രെപമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാന്‍ഡേഴ്‌സിന് 42 ശതമാനവും വോട്ടുകള്‍ നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപ് 60 ശതമാനവും ജോണ്‍ കാസിക് 25 ശതമാനവും ടെഡ് ക്രൂസ് 15 ശതമാനവും വോട്ടുകള്‍ നേടി. ന്യൂയോര്‍ക്പ്രൈമറിയി യിലേത് വ്യക്തിപരമായ വിജയമെന്ന് ഹിലരി പ്രതികരിച്ചു. നിങ്ങള്‍ എന്നെ പിന്തുണക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും ഹിലരി Read more about ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരിക്കും ട്രംപിനും വിജയം[…]

ലിബിയന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം

08:48am 19/04/2016 റോം: ലിബിയന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം. ആഴ്ചകള്‍ക്കുമുമ്പ് ലിബിയയില്‍നിന്ന് 27 പേരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞ് ചുരുങ്ങിയത് എട്ടുപേര്‍ മരിച്ചതായി ഫ്രാന്‍സിലെ സന്നദ്ധ സംഘടനയായ എസ്.ഒ.എസ് മെഡിറ്ററേനിയന്‍ വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം, ലിബിയന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് 108 പേരെ രക്ഷപ്പെടുത്തിയെന്നും സംഘടന വ്യക്തമാക്കി. രക്ഷപ്പെട്ട മൂന്ന് വനിതാ അഭയാര്‍ഥികള്‍ക്ക് വെടിയേറ്റിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയഇറ്റലി സമുദ്രാതിര്‍ത്തിക്കിടയില്‍ ഈ വര്‍ഷം 352 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ പലായന മധ്യേ മരണപ്പെട്ടുവെന്നാണ് കണക്ക്.

അഞ്ച് വയസുകാരന്റെ വെടിയേറ്റ് നാല് വയസുള്ള സഹോദരി മരിച്ചു

09:38pm 18/04/2016 ന്യൂയോര്‍ക്: അഞ്ച് വയസുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് നാല് വയസുള്ള സഹോദരി മരിച്ചു. മുഖത്ത് വെടിയേറ്റ് വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. സെമി ഓട്ടോമറ്റിക് പിസ്റ്റള്‍ വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ എല്ലാവരെയും ചോദ്യം ചെയ്?ത്? വരികയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെടിവെപ്പ് നടന്ന ശേഷം കുട്ടിയുടെ പിതാവിനെ കാണാതായിട്ടുണ്ട്. ഫെബ്രുവരി 14ന് ഇയാള്‍ ഫേസ്ബുക്കില്‍ ബുള്ളറ്റുകള്‍ നിറച്ച ബോക്‌സും പിസ്റ്റളിന്റെ ചിത്രവും അപ് ലോഡ് ചെയ്തതായും Read more about അഞ്ച് വയസുകാരന്റെ വെടിയേറ്റ് നാല് വയസുള്ള സഹോദരി മരിച്ചു[…]

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

01.16 AM 16-04-2016 ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. തെക്കന്‍ ജപ്പാനിലെ കുമാമോട്ടോയിലായിരുന്നു ഭൂചലനം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ ഒമ്പതു പേര്‍ മരിക്കുകയും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇന്നുണ്ടായ ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൊമാലിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 5 മരണം

01.27 AM 12-04-2016 സൊമാലിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ ഒരു റസ്റ്ററന്റിനു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാര്‍ ഉച്ചസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരു സ്‌കൂള്‍ കുട്ടിയും ഉള്‍പ്പെടുന്നു. അല്‍ക്വയ്ദയുമായി കൂട്ടുചേര്‍ന്നിരിക്കുന്ന അല്‍ ഷബാബ് ഭീകരസംഘടന കഴിഞ്ഞ കുറച്ചുകാലങ്ങളായി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ നടത്തിയ ആക്രമണങ്ങളില്‍ ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ, കഴിഞ്ഞവര്‍ഷം മാത്രം സൊമാലിയയില്‍ 18 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണു കണക്ക്.

കാട്ടുതീ;നേപ്പാളില്‍ 13 ലക്ഷം ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു

01.24 AM 12-04-2016 കാട്ടുതീയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നേപ്പാളില്‍ കത്തിനശിച്ചത് 13 ലക്ഷം ഹെക്ടര്‍ വനഭൂമി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായുണ്ടാകുന്ന കനത്ത തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തു. സ്വകാര്യഭൂമികയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. നേപ്പാളിന്റെ ദക്ഷിണ ടെരായ് ജില്ലയിലാണു തീപിടിത്തം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കാട്ടുതീയില്‍ ആയിരക്കണക്കിന് മൃഗങ്ങളും അപൂര്‍വമായ സസ്യങ്ങളും നശിച്ചതായി വനംവകുപ്പ് അറിയിച്ചു. തീപിടിത്തം ഇതേവരെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

ഉത്തര കൊറിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു

10:39pm 09/04/2016 സോള്‍: ഉത്തരകൊറിയ പുതിയ മിസൈല്‍ എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചു. ഭൂഖണ്ഡാനന്തര ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ എഞ്ചിനാണ് പടിഞ്ഞാറന്‍ തുറമുഖ തീരത്ത് പരീക്ഷിച്ചത്. ഇത് അമേരിക്കക്ക് ആണവ ഭീഷണി ഉയര്‍ത്തുന്നതാണെന്ന്? ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ പ്രസിഡന്റ്? കിം ജോങ് ഉന്നിന്റെ മേല്‍ നോട്ടത്തിലായിരുന്നു പരീക്ഷണം. കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ യു.എന്‍ ഉപരോധം നേരിടുന്ന ഉത്തരകൊറിയ ഇതോടെ അന്തരാഷ്ട്ര തലത്തില്‍ കൂടുതല്‍ Read more about ഉത്തര കൊറിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു[…]

വിവാഹമോചിതരോടും പുനര്‍വിവാഹം ചെയ്തവരോടും അനുകമ്പ വേണം മാര്‍പാപ്പ

09:35am 09/04/2016 വത്തിക്കാന്‍: കുടുംബജീവിതം സംബന്ധിച്ച പാപ്പയുടെ നിര്‍ദേശങ്ങളടങ്ങുന്ന രേഖകള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. കത്തോലിക്കാ സഭയിലെ വിവാഹമോചിതരോടും പുനര്‍വിവാഹം ചെയ്തവരോടും അനുകമ്പ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്തു. പുനര്‍വിവാഹിതരും വിവാഹമോചിതരും സമൂഹത്തിനു മുന്നില്‍ കുറ്റംചെയ്തവരല്ല. വിശ്വാസത്തിനെതിരല്ല വിവാഹമോചനവും പുനര്‍വിവാഹവും. ഓരോ രാജ്യവും അവരവരുടെ സംസ്‌കാരങ്ങള്‍ക്കനുസരിച്ചാവണം സഭാതത്ത്വങ്ങള്‍ വ്യാഖ്യാനിക്കേണ്ടത്. കുടുംബബന്ധങ്ങളിലെ ആധുനിക യാഥാര്‍ഥ്യങ്ങള്‍ സഭ തിരിച്ചറിയണമെന്നും പാപ്പ ചൂണ്ടിക്കാട്ടി. കുടുംബജീവിതം, വിവാഹം, ഗര്‍ഭനിരോധം, കുട്ടികളെ വളര്‍ത്തല്‍ എന്നീ വിഷയങ്ങളെക്കുറിച്ച് പോപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളും രേഖകളിലുണ്ട്.