ലിബിയന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം

08:48am 19/04/2016
download (1)
റോം: ലിബിയന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം. ആഴ്ചകള്‍ക്കുമുമ്പ് ലിബിയയില്‍നിന്ന് 27 പേരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞ് ചുരുങ്ങിയത് എട്ടുപേര്‍ മരിച്ചതായി ഫ്രാന്‍സിലെ സന്നദ്ധ സംഘടനയായ എസ്.ഒ.എസ് മെഡിറ്ററേനിയന്‍ വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം, ലിബിയന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് 108 പേരെ രക്ഷപ്പെടുത്തിയെന്നും സംഘടന വ്യക്തമാക്കി. രക്ഷപ്പെട്ട മൂന്ന് വനിതാ അഭയാര്‍ഥികള്‍ക്ക് വെടിയേറ്റിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയഇറ്റലി സമുദ്രാതിര്‍ത്തിക്കിടയില്‍ ഈ വര്‍ഷം 352 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ പലായന മധ്യേ മരണപ്പെട്ടുവെന്നാണ് കണക്ക്.