ആക്രമണത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കിം ജോങ് ഉന്‍
08:am 05/03/2016 പ്യോങ്യാങ്: ഏതുസമയത്തും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന് തയാറെടുക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ സൈന്യത്തിന് നിര്‍ദേശംനല്‍കി. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആണവപരീക്ഷണത്തെയും ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണത്തെയും തുടര്‍ന്ന് ഉത്തരകൊറിയക്കെതിരെ യു.എന്‍ ഉപരോധം ശക്തമാക്കിയ സാഹചര്യത്തിലാണ് ഉന്നിന്‍െറ ഉത്തരവ്. ലോകരാജ്യങ്ങളില്‍ ഉത്തരകൊറിയയെ ഒറ്റപ്പെടുത്താനും സാമ്പത്തികനില തകര്‍ക്കാനുമാണ് ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ശത്രുക്കള്‍ക്കെതിരെ യുദ്ധത്തിന് തയാറാറെടുക്കുക, ഇപ്പോള്‍ നമ്മുടെ സമയമാണ്’ -ഉന്‍ ആഹ്വാനംചെയ്തു. വഞ്ചകരായ അമേരിക്കയുമൊത്ത് ഉത്തരകൊറിയക്കെതിരെ പടനയിക്കുന്നത് ദക്ഷിണകൊറിയയുടെ നാശത്തിലേക്ക് നയിക്കുമെന്നു മുന്നറിയിപ്പ് Read more about ആക്രമണത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കിം ജോങ് ഉന്‍[…]










