ഊര്‍ജ, പെട്രോളിയം രംഗങ്ങളില്‍ നിക്ഷേപം ക്ഷണിച്ച് ജെയ്റ്റ്ലി
അബുദാബി: ഇന്ത്യയിലെ ഊര്‍ജ പെട്രോളിയം മേഖലകളില്‍ നിക്ഷേപമിറക്കാന്‍ യു.എ.ഇ കമ്പനികളെ ക്ഷണിക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം കമ്പനി, മുബാദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍ തുടങ്ങിയ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ മന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. Read more about ഊര്‍ജ, പെട്രോളിയം രംഗങ്ങളില്‍ നിക്ഷേപം ക്ഷണിച്ച് ജെയ്റ്റ്ലി[…]



