09:04 am 11/10/2016
പി.പി. ചെറിയാന്
ലോസ്ആഞ്ചലസ്: കുടുംബ കലഹം നടക്കുന്നുവെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരേ തോക്കുധാരി വെടിയുതിര്‍ത്തതിനെ തുടര്‍ന്നു രണ്ടു പേര് മരിക്കുകയും മൂന്നാമത് ഒരു ഓഫീസറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പാംസ് സ്പ്രിംഗ് പോലീസ് ചീഫ് ബ്രയാന്‍ റെയ്സ് ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഓഫീസര്‍ അപകടനില തരണം ചെയ്തതായും ചീഫ് അറിയിച്ചു.
ഒക്ടോബര്‍ എട്ടിനു ശനിയാഴ്ചയായിരുന്നു സംഭവം. സ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസ് പ്രതിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീടിനകത്തുനിന്നും വാതിലിലൂടെ വെടിവെയ്ക്കുകയായിരുന്നു. 2700 സൈപ്രസ് ബ്ലോക്കിലെ വീട്ടിലായിരുന്നു സംഭവം. പ്രതിയെ ഇതുവരെ പിടികൂടാനായില്ല. വെടിയേറ്റ് മരിച്ചവരില്‍ ജോസ് ഗില്‍ബെര്‍ട്ട് 35 വര്‍ഷമായി ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം അനുഷ്ഠിക്കുന്നു. ഈ ഡിസംബറില്‍ റിട്ടയര്‍ ചെയ്യാനിരിക്കെയായിരുന്നു അത്യാഹിതം. നാലു വയസ്സുള്ള കുഞ്ഞിന്റെ മാതാവും, ഒന്നര വര്‍ഷമായി പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലെസ്ലി സെര്ബിനി എന്ന വനിതാ ഓഫീസറാണ് വെടിയേറ്റ് മരിച്ച രണ്ടാമത്തെ ആളെന്നും പോലീസ് ചീഫ് അറിയിച്ചു. പരിക്കേറ്റ ഓഫീസറുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.
മുപ്പതു വായസ്സു പ്രായം വരുന്ന യുവാവാണ് വെടിവെച്ചതെന്ന് സമീപവാസികള്‍ അറിയിച്ചു.