തീയറ്റര്‍ സമരം പിന്‍വലിച്ചു

01.25 AM 01-05-2016 കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ മെയ് രണ്ട് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. മെയ് രണ്ടിനകം സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളിലും ഇടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്മേല്‍ രണ്ട് മാസത്തെ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ Read more about തീയറ്റര്‍ സമരം പിന്‍വലിച്ചു[…]

കേരളത്തിന്റെ പ്രിയ വിഭവമായ മത്തി കേരള തീരത്തോട് വിടപറയുന്നു

01.17 AM 01.05.2016 കേരളത്തിന്റെ പ്രിയ വിഭവമായ മത്തി കേരള തീരത്തോട് വിടപറയുന്നു. മലയാളിയുടെ മത്സ്യ ഭക്ഷണശിലത്തില്‍ പ്രധാനിയായിരുന്ന മത്തിക്കൂട്ടം തീന്‍മേശയിലേക്ക് അത്രവേഗമെത്തില്ല. കേരളത്തില്‍ മത്തിയുടെ ലഭ്യത പകുതിയിലേറെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആര്‍ഐ) തയാറാക്കിയ സ്ഥിതിവിവരക്കണക്കുകളിലാണു കേരള തീരത്തു മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനത്തിന്റെ കുറവു വന്നതായി കണ്ടെത്തിയത്. 2014ല്‍ ഒന്നരലക്ഷം ടണ്‍ മത്തി ലഭ്യമായ സ്ഥാനത്ത് 68,000 ടണ്‍ മാത്രമാണ് 2015ല്‍ കേരള തീരത്തു Read more about കേരളത്തിന്റെ പ്രിയ വിഭവമായ മത്തി കേരള തീരത്തോട് വിടപറയുന്നു[…]

മകന്റെ കൈഞരമ്പ് മുറിച്ചശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

01.05 AM 01-05-2016 അങ്കമാലി: മകന്റെ കൈഞരമ്പ് മുറിച്ചശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചോരവാര്‍ന്ന് മകന്‍ മരിച്ചു. മൂക്കന്നൂര്‍ കോക്കുന്ന് പനങ്ങാട്ട് പറമ്പില്‍ ബൈജുവിന്റെ ഭാര്യ ടീന(41)യാണ് മകന് ആല്‍വിന്‍(10)ന്റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ ചോരവാര്‍ന്ന് വീട്ടിനുള്ളില്‍ കിടന്നിരുന്ന അമ്മയേയും മകനേയും ഉടന്‍ ആശുപത്രിയെത്തിച്ചെങ്കിലും മകന്‍ മരിക്കുകയായിരുന്നു. അമ്മ അങ്കമാലിയിലെ എല്‍.എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം ബൈജു വീട്ടിലുണ്ടായിരുന്നില്ല.

രശ്മിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പോലീസിനെതിരെ രാഹുല്‍ പശുപാലന്‍ ഹൈക്കോടതിയില്‍

08:35pm 30/4/2016 കൊച്ചി: തന്റെയും ഭാര്യ രശ്മി നായരുടെയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയായ രാഹുല്‍ പശുപാലന്‍ പോലീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു. ഇരുവരുടെയും ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പിലെയും മൊബൈല്‍ ഫോണിലെയും ചിത്രങ്ങള്‍ പോലീസ് ചോര്‍ത്തിയെന്നാണ് പരാതി. രശ്മിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നത് കേസിനെ ബാധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് രാഹുല്‍ കോടതിയെ സമീപിക്കുന്നത്. രശ്മിയുടെ നൂറിലേറെ നഗ്നചിത്രങ്ങളും വീഡിയോയുമാണ് പ്രചരിച്ചത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണെന്നാണ് Read more about രശ്മിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പോലീസിനെതിരെ രാഹുല്‍ പശുപാലന്‍ ഹൈക്കോടതിയില്‍[…]

ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍ പുറത്ത്‌

08:31pm 30/4/2016 വുഹാന്‍: ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. സെമിയില്‍ ചൈനയുടെ യിഹാന്‍ വാംഗിനോട്‌ ഏറ്റുമുട്ടിയാണ്‌ സൈന പുറത്തായത്‌. സൈനയെ 41-ാം മിനിറ്റില്‍ നേരിട്ടുള്ള സെറ്റില്‍ യിഹാനെ വീഴ്‌ത്തുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍: 21-16, 21-14. യിഹാനുമുന്നില്‍ റാക്കറ്റുവച്ചു കീഴടങ്ങുന്ന പതിവ്‌ വുഹാനിലും സൈന ആവര്‍ത്തിച്ചു. ഇത്‌ 11-ാം തവണയാണ്‌ സൈനയെ യിഹാന്‍ വീഴ്‌ത്തുന്നത്‌. ഫൈനലില്‍ ചൈനയുടെ തന്നെ ലീ സ്യുറെയെ യിഹാന്‍ നേരിടും. ദക്ഷിണ Read more about ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍ പുറത്ത്‌[…]

തന്മാത്രയെ ബ്ലസി ഹിന്ദിയിലേക്ക് കൊണ്ടു പോകുന്നു

06:55PM 30/4/2016 മലയാളത്തില്‍ ഹിറ്റായ തന്മാത്രയ്ക്ക് സംവിധായകന്‍ ബ്ലസി ഹിന്ദി റീമേയ്ക്ക് ഒരുക്കുന്നു. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ വച്ചാണ് ബ്ലസി തന്മാത്രയുടെ ഹിന്ദി റീമേയ്ക്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശന്‍ അല്‍ഷിമേഴ്‌സ് ബാധിതനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2005ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും തന്മാത്ര സ്വന്തമാക്കി. മോഹന്‍ലാലിനെ മികച്ച നടനായും ബ്ലസിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ആ വര്‍ഷത്തെ Read more about തന്മാത്രയെ ബ്ലസി ഹിന്ദിയിലേക്ക് കൊണ്ടു പോകുന്നു[…]

ഡൽഹിയിൽ ഡീസൽ ടാക്സി വേണ്ടെന്ന് സൂപ്രീംകോടതി

06:51 PM 30/04/2016 ന്യൂഡൽഹി: ഡൽഹിയിൽ ഡീസൽ ടാക്സികൾക്ക് നിരോധം ഏർപ്പെടുത്തുന്നതിനുള്ള അവസാന തിയതി നീട്ടണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഞായറാഴ്ച്ച മുതൽ തലസ്ഥാന നഗരിയിൽ ഡീസൽ ടാക്സികൾ പുറത്തിറക്കരുതെന്നും കോടതി ഉത്തരവിട്ടു. ഡീസൽ വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയില്ലെന്നും കാലാവധി നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് ടാക്സി കാർ ഉടമസ്ഥരാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഏപ്രിൽ ഒന്നിനകം ഡീസൽ ടാക്സികാറുകൾ സി.എൻ.ജിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഒരുമാസം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. അതേസമയം,. നാഷനൽ Read more about ഡൽഹിയിൽ ഡീസൽ ടാക്സി വേണ്ടെന്ന് സൂപ്രീംകോടതി[…]

ഗോപി സുന്ദറിനു കടുത്ത ഒരു ആരാധിക;

06:47PM 30/4/2016 സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് ആരാധികമാരുടെ കാര്യത്തില്‍ കുറവൊന്നും ഇല്ല. മലയാളി നടിമാര്‍ക്കിടയില്‍ ഇപ്പോള്‍ ഗോപി സുന്ദറിന് കടുത്ത ഒരു ആരാധിക ഉണ്ടായിട്ടുണ്ട്. മറ്റാരുമല്ല നടി വേദികയാണു ഗോപി സുന്ദറിന്റെ കടുത്ത ഫാനായി മാറിരിക്കുന്നത്. ഗോപിയുടെ ജെയിംസ് ആന്റെ് ആലീസിലെ ഗാനങ്ങള്‍ കേട്ടിട്ട് ഒരു രക്ഷയും ഇല്ലന്നു വേദിക ട്വിറ്ററില്‍ കുറിച്ചു. അത് അത്രയ്ക്കു മനോഹരമാണെന്നും ഇവര്‍ പറയുന്നു. നടിയുടെ പുതിയ ചിത്രമായ ജെയിംസ് ആന്റെ് ആലീസിലെ ഗാനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഗോപിസുന്ദറാണ്. താന്‍ Read more about ഗോപി സുന്ദറിനു കടുത്ത ഒരു ആരാധിക;[…]

കോഴിക്കോട്ട് സൂര്യാതപമേറ്റ് രണ്ട് മരണം

06:45PM 30/04/2016 കോഴിക്കോട്: ജില്ലയില്‍ സൂര്യതാപമേറ്റ് രണ്ട് മരണം. മുക്കത്തിനടുത്ത് കാരശ്ശേരി തോട്ടക്കാട് ആദിവാദി കോളനിയില്‍ ചെറിയ രാമന്‍ (52) പയ്യോളി കോയ്ച്ചാല്‍ സ്വദേശി ദാമോദരന്‍(50) എന്നിവരാണ്? മരിച്ചത് പുഴയോരത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ദാമാദോരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശോഭനാ ജോര്‍ജിന് വോട്ട് തേടി ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍

06:40PM 30/4/2016 ചെങ്ങന്നൂര്‍: ചെങ്ങന്നുര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജിന് സഭാ അടിസ്ഥാനത്തില്‍ വോട്ട് തേടി ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍. സഭയുടെ മകള്‍ക്ക് വോട്ട് ചെയ്യാന്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ആഹ്വാനം ചെയ്തു. ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ നടന്ന ധ്യാനത്തിനിടെയാണ് ആഹ്വാനം. യു.ഡി.എഫ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശോഭനാ ജോര്‍ജിന്റെ പേര് എടുത്ത് പറയാതെയായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 51 പള്ളികളിലെ വിശ്വസികളും വികാരിമാരുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ Read more about ശോഭനാ ജോര്‍ജിന് വോട്ട് തേടി ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍[…]