ആത്മീയ നേതൃത്വ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുന്നവരുടെ ബാക്ക്‌ ഗ്രൗണ്ട്‌ ചെക്ക്‌ അനിവാര്യമോ

പി.പി.ചെറിയാന്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇപ്രകാരം എഴുതിയതായി കണ്ടു. ലോകജനത ഇന്നാരാധിക്കുന്നത്‌ മുപ്പത്തിമുക്കോടി ദേവന്മാരെയാണത്രേ! ഓരോ ദേവസന്നിധിയും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ സംഖ്യകണക്കാക്കിയാല്‍ ഏറ്റവുംകൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത്‌ ആത്മീയ മേഖലയിലാണത്രെ! ആത്മീയ ചൈതന്യം തുടിച്ചുനില്‌ക്കേണ്ടതും പകര്‍ന്നു നല്‍കേണ്ടതുമായ ഈ രംഗത്ത്‌ പ്രതിഫലം വാങ്ങിയോ, സൗജന്യമായോ സേവനം അനുഷ്‌ഠിക്കുവാന്‍ നിയോഗിക്കപ്പെടുന്നവരില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഭൗതീകതയും, ഈശ്വര നിഷേധവും, അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുള്ള വ്യതിചലനവും, അഴിമതിയും, സ്വജന പക്ഷപാതവും, ഗ്രൂപ്പിയിസവും, പീഢനങ്ങളും, ആത്മാര്‍ത്ഥതയില്ലായ്‌മയും, മാതൃകയില്ലായ്‌മയും എന്തുകൊണ്ട്‌ എന്ന ഒരു ചോദ്യം Read more about ആത്മീയ നേതൃത്വ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുന്നവരുടെ ബാക്ക്‌ ഗ്രൗണ്ട്‌ ചെക്ക്‌ അനിവാര്യമോ[…]

ഡാളസ്സില്‍ യു.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജാ കൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്‍കി

പി.പി.ചെറിയാന്‍ ഡാളസ്: ഇല്ലിനോയ്‌സ് 8th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാ കൃഷ്ണമൂര്‍ത്തിക്ക് ഡാളസ് ഫോര്‍ട്ട വര്‍ത്ത് കമ്മ്യൂണിറ്റി ഊഷ്മള സ്വീകരണം നല്‍കി. ടെക്‌സസ് കോളിവില്ലയില്‍ ഡിസം.2ന് ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഡോ.പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷത വഹിച്ചു. യു.എസ്. കോണ്‍ഗ്രസിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജാകൃഷ്ണമൂര്‍ത്തിയെ വന്‍ഭൂരിപക്ഷത്തോടെ വിജയപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഡോ. പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയായി നിലവില്‍ കാലിഫോര്‍ണിയായില്‍ നിന്നും ഡോ.അമിബിറ( Dr.AMI Read more about ഡാളസ്സില്‍ യു.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജാ കൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്‍കി[…]

ചെന്നൈയ്ക്ക് അമേരിക്കയുടെ സഹായ വാഗ്ദാനം

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ചെന്നെയിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ വാഗ്ദാനമായി അമേരിക്ക രംഗത്ത്. ഇന്ത്യയെ പോലുള്ള ഒരു സുഹൃദ് രാജ്യത്ത് സംഭവിച്ച ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഇന്ത്യ ഗവണ്‍മെന്റുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും മാര്‍ക് അറിയിച്ചു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അമേരിക്കന്‍ പൗരന്മാര്‍ക്കു വെള്ളപ്പൊക്ക Read more about ചെന്നൈയ്ക്ക് അമേരിക്കയുടെ സഹായ വാഗ്ദാനം[…]

ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവു അറസ്റ്റില്‍

കോംപട്ടണ്‍(കാലിഫോര്‍ണിയാ): കോംപട്ടണ്‍ റിവര്‍ബെഡിലുള്ള പാതയോരത്ത് ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവിനെ ഇന്ന്(ഡിസം.6) ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തതായി കോംപട്ടണ്‍ പോലീസ് അധികൃതര്‍ അറിയിച്ചു. നവം.27നായിരുന്നു സംഭവം. പാതയോരത്തിലൂടെ നടന്നുപോയിരുന്ന രണ്ടു സ്ത്രീകളാണ് കുട്ടിയുടെ നിലവിളി കേട്ടത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന ഡെപ്യൂട്ടി കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെടുത്തു. ആശുപത്രിയില്‍ ജനിച്ച കുട്ടിക്ക് രണ്ടു ദിവസം പ്രായം ഉണ്ടായിരിക്കും എന്നാണ് പോലീസിന്റെ നിഗമനം. ശിശുവിന്റെ ഇപ്പോഴുള്ള ആരോഗ്യാവസ്ഥയെകുറിച്ചും, മാതാവിന്റെ വിശദവിവരങ്ങളും പിന്നീട് വെളിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ശിശുകളെ Read more about ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവു അറസ്റ്റില്‍[…]

അര്‍ബുദരോഗത്തില്‍നിന്നു മോചിതനായെന്നു കാര്‍ട്ടര്‍

പി.പി  ചെറിയാൻ ഡാളസ്: അമേരിക്കയുടെ മുപ്പത്തി ഒമ്പതാമത് പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍നിന്നും മോചിതനായെന്ന് ഡിസംബര്‍ ആറിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊണ്ണൂന്നി ഒന്നുകാരനായ കാര്‍ട്ടറിന്റെ എംആര്‍ഐ പരിശോധനയില്‍ തലച്ചോറിനകത്ത് അര്‍ബുദരോഗത്തിന്റെ ഒരു സ്പോട്ടു പോലും കാണാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല പുതിയതായി ഒന്നും കണ്ടെത്താനായില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഓഗസ്ററിലായിരുന്നു കാര്‍ട്ടറിന് അര്‍ബുദ രോഗമുള്ളതായി കണ്ടെത്തിയത്. ലിവറില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെങ്കിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്കും തലച്ചോറിലേക്കും രോഗം വ്യാപിച്ചതായി കണ്ടെത്തിയിരുന്നു. പ്രാരംഭ ദിശയില്‍ തന്നെ രോഗം Read more about അര്‍ബുദരോഗത്തില്‍നിന്നു മോചിതനായെന്നു കാര്‍ട്ടര്‍[…]

രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി

Published: 07 December 2015 ഫിലാഡല്‍ഫിയ: ചരിത്രനഗരമായ ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യസംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നി രാജു ഏബ്രഹാം എംഎല്‍എയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. നവംബര്‍ 15-ന് വൈകിട്ട് 6 മണിക്ക് അതിഥി ഓഡിറ്റോറിയത്തില്‍ വച്ചാണ് സ്വീകരണം നല്‍കിയത്. സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജു ഏബ്രഹാം എംഎല്‍.എ മുഖ്യാതിഥിയായിരുന്നു. സജി കരിങ്കുറ്റി സമ്മേളനത്തിന് നേതൃത്വം നല്‍കി. ഫിലാഡല്‍ഫിയയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും, സാംസ്കാരിക നായകന്മാരും, സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എം.എല്‍എ Read more about രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി[…]

ഫോമാ ഭരണഘടന ഭേദഗതികള്‍ക്ക് അംഗീകാരം

Published: 07 December 2015 മെരിലാന്‍റ്: ഫോമായുടെ ചരിത്രത്തിലെ പ്രഥമ ഭരണഘടന ഭേദഗതികള്‍ പൊതുയോഗം അംഗീകരിച്ചു. ഒക്ടോബര്‍ 19 ന് ക്യാപിറ്റല്‍ റീജിയനില്‍ വെച്ചു നടന്ന പൊതുയോഗം ഫോമാ അംഗസംഘടനകളുടെ പ്രാധിനിത്യം കൊണ്ട് അതി സമ്പന്നമായിരുന്നു. പന്തളം ബിജു തോമസ്‌ ചെയര്‍മാനായുള്ള ബൈലോ കമ്മറ്റിയുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇത്തരത്തിലുള്ള ഒരു ഭരണഘടന ഭേദഗതി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊതുയോഗത്തില്‍ അവതരപ്പിച്ച് അംഗീകാരം നേടിയെടുക്കാനായത്‌. ഒരു വര്‍ഷമായി നടന്നുവരുന്ന ഭേദഗതി പ്രവര്‍ത്തനങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഫോമായുടെ ശോഭനമായ Read more about ഫോമാ ഭരണഘടന ഭേദഗതികള്‍ക്ക് അംഗീകാരം[…]

കുറ്റ ബോധം – പി.പി. ചെറിയാന്

കുറ്റ ബോധം – പി.പി. ചെറിയാന്‍ നേരം പുലരുന്നതേയുളളൂ. മങ്ങിയവെളിച്ചത്തില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി. സമയം ആറ് മണിയാകുന്ന. പുറത്ത് നല്ല പ്രകാശം. ജോണ്‍ കിടക്കയില്‍ നിന്നും സാവകാശം എഴുന്നേറ്റു. ബാത്ത് റൂമില്‍ പോകുന്നതിനു മുമ്പ് മേരിയെ ഒന്ന് നോക്കി. നല്ല ഉറക്കമാണെന്നു തോന്നുന്നു. കിടന്ന് ഉറങ്ങട്ടെ. മൂന്ന് ദിവസം തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ചെയ്തതല്ലേ ! നല്ല ക്ഷീണം കാണും. ശരീരത്തില്‍ നിന്നും മാറി കിടന്നിരുന്ന കംഫര്‍ട്ടര്‍ തലവരെ പുതപ്പിച്ചതിനുശേഷം ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു നടന്നു. Read more about കുറ്റ ബോധം – പി.പി. ചെറിയാന്[…]

പ്രശസ്ത സാഹിത്യകാരി കൊല്ലം തെല്‍‌മ അന്തരിച്ചു; സംസ്ക്കാരം നടത്തി

പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: പ്രവാസി മലയാളികള്‍ക്ക് ഏറെ സുപരിചിതയായിരുന്ന, കൊല്ലം തെല്‍‌മ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന, പ്രശസ്ത സാഹിത്യകാരി തെല്‍‌മ കിഴക്കേടന്‍ ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഡിസംബര്‍ 5) ഹൂസ്റ്റണിലെ ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ (8701 Almeda Genoa Rd., Houston, TX 77075) നടന്നു. ലാസര്‍ കിഴക്കേടന്‍ ഏക മകനാണ്. കുറച്ചു നാളുകളായി അര്‍ബ്ബുദരോഗബാധിതയായി ഹൂസ്റ്റണിലെ ബെയ്‌ടൗണ്‍ അസിസ്റ്റഡ് ലിവിംഗ് സെന്ററില്‍ ചികിത്സയിലായിരുന്ന തെല്‍മ ഡിസംബര്‍ 2 ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. മലയാള സാഹിത്യത്തിന് Read more about പ്രശസ്ത സാഹിത്യകാരി കൊല്ലം തെല്‍‌മ അന്തരിച്ചു; സംസ്ക്കാരം നടത്തി[…]