ഏലിയാമ്മ യോഹന്നാൻ ഒക്കലഹോമയിൽ നിര്യാതയായി.

ഒക്കലഹോമ: കരുനാഗപ്പള്ളി കറുത്തേടത്ത് (കരുവാണിക്കൽ) പരേതനായ കെ.ജി യോഹന്നാന്റെ സഹധർമ്മണി ഏലിയാമ്മ യോഹന്നാൻ (തങ്കമ്മ -85) നിര്യാതയായി. തേവലക്കര കൊച്ചുകുളങ്ങര വീട്ടിൽ കുടുംബാഗമാണ്. ഒക്കലഹോമയിലെ ആദ്യകാല മലയാളി കുടുംബാംഗവും ന്യൂലൈഫ് പെന്തക്കോസ്തൽ അസംബ്ലി സഭാംഗവുമാണ് പരേത. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഒക്കലഹോമ ശാരോൻ ഫെലോഷിപ്പ് സഭയിൽ പൊതുദർശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 10 മുതൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമായിരിക്കും. മക്കൾ: വർഗീസ്, സൂസമ്മ, പാസ്റ്റർ ലൂക്കോസ്, മറിയാമ്മ, റോസമ്മ, ലാലി, Read more about ഏലിയാമ്മ യോഹന്നാൻ ഒക്കലഹോമയിൽ നിര്യാതയായി.[…]

മുപ്പത്തിയെട്ടുകാരനെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണപല്ലു കവര്‍ന്നു

പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: പട്ടാപകല്‍ സാന്‍ഫ്രാന്‍സിസ്‌ക്കൊ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ രണ്ടു കവര്‍ച്ചക്കാര്‍ മുപ്പത്തിയെട്ടുകാരനെ മുഖത്തടിച്ചു വീഴ്ത്തി സ്വര്‍ണ്ണ പല്ലു കവര്‍ന്നെടുത്തതായി സാന്‍ഫ്രാന്‍സിസ്‌ക്കൊ പോലീസ് പറഞ്ഞു. ഇന്ന് ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകീട്ട് 4.30ന് കേര്‍ണി സ്ട്രീറ്റില്‍ വെച്ചായിരുന്നു അക്രമണം. അടിയേറ്റ് നിലത്തു വീണ ഉടനെ വായ്ബലമായി തുറന്ന് പല്ലു പറിച്ചെടുക്കുകയും, വീണ്ടും മര്‍ദ്ദിച്ചശേഷം കൈവശമുണ്ടായിരുന്ന സെല്‍ഫോണും തട്ടിയെടുത്താണ് അക്രമികള്‍ ഓടി രക്ഷപ്പെട്ടത്. മുഖത്തും, കാല്‍മുട്ടിലും പരിക്കേറ്റ മുപ്പത്തിഎട്ടുക്കാരനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും, പ്രതികള്‍ക്കുവേണ്ടി സമീപ പ്രദേശങ്ങളില്‍ Read more about മുപ്പത്തിയെട്ടുകാരനെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണപല്ലു കവര്‍ന്നു[…]

അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും -ഫെബ്രുവരി 6ന് ശനിയാഴ്ച.

ഗാര്‍ലന്റ്(ഡാളസ്): കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷ അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ ഫെബ്രുവരി 6ന് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഐഎന്‍ഓസി(കേരളാ)യുടെ നേതൃത്വത്തില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിയ്ക്കുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരളാ) ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം(ഹൂസ്റ്റണ്‍) ചടങ്ങില്‍ അദ്ധ്യക്ഷത വഹിയ്ക്കും. റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍, പ്രദീപ് നാഗ്നൂലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിയ്ക്കും. ഗാര്‍ലന്റ് കിയാ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരണയോഗത്തോടൊപ്പം ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും ഉണ്ടായിരിയ്ക്കുമെന്ന് ഡിഎഫ്എഡ്ബ്ല്യൂ Read more about അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും -ഫെബ്രുവരി 6ന് ശനിയാഴ്ച.[…]

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പിന്തുണ മാധവന്‍ നായര്‍ക്ക് – ഡോ. ജോസ് കാനാട്ട്

                                                                                                                         ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിണല്‍ പ്രസിഡന്റ് ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയും, 2016- 2018 ലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാധവന്‍ നായര്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുവാനും റീജണല്‍ കമ്മറ്റി തീരുമാനിച്ചു. ഔദ്യോഗീക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചുള്ള, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ട്രസ്റ്റീ ബോര്‍ഡ് മെമ്പറും, നാമത്തിന്റെ ചെയര്‍മാനും ആയ മാധവന്‍ നായര്‍ അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു ബിസിനസ്സ്‌കാരന്‍ കൂടിയാണ്. ന്യൂയോര്‍ക്കിലുള്ള പന്ത്രണ്ട് സംഘടനകളില്‍ നിന്ന് അമ്പതോളം പ്രതിനിധികള്‍ Read more about ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പിന്തുണ മാധവന്‍ നായര്‍ക്ക് – ഡോ. ജോസ് കാനാട്ട്[…]

ഫ്‌ളോറി­ഡ­യില്‍ നവ­കേ­ര­ളയ്ക്ക് നവ നേതൃത്വം

മയാമി: നവ­കേ­രള ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറി­ഡ­യുടെ 2016­-ലെ കമ്മിറ്റി അധി­കാ­ര­മേ­റ്റു. സണ്‍റൈസ് സിറ്റി ഹാളില്‍ വച്ചു നടന്ന പ്രൗഢ­ഗം­ഭീ­ര­മായ ചട­ങ്ങില്‍ ജയിംസ് പുളി­ക്കല്‍ പ്രസി­ഡന്റാ­യും, ജോബി ചെറി­യാന്‍ (സെ­ക്ര­ട്ട­റി), ഷിബു സ്കറിയ (ട്ര­ഷ­റര്‍), സുരേഷ് നായര്‍ (വൈസ് പ്രസി­ഡന്റ്), ആഷ മാത്യു (ജോ­യിന്റ് സെക്ര­ട്ട­റി), ഷാന്റി വര്‍ഗീസ് (ജോ­യിന്റ് ട്രഷ­റര്‍) എന്നി­വരും കമ്മിറ്റി അംഗ­ങ്ങ­ളായി പ്രിറ്റി ദേവ­സ്യ, ജിമ്മി ജോസ്, ജിന്‍സ് തോമ­സ്,­ലക്ഷ്മി ചന്ദ്രന്‍, ആനന്ദ് ലാല്‍, ബോബി വര്‍ഗീ­സ്, സജോ പല്ലി­ശേ­രി, ബിജോയ് Read more about ഫ്‌ളോറി­ഡ­യില്‍ നവ­കേ­ര­ളയ്ക്ക് നവ നേതൃത്വം[…]

ഓര്‍ലാന്റോ ഐ.പി.സി ക്ക് നവനേതൃത്വം

ഫ്ളോറിഡ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ സൌത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നും റവ.ജേക്കബ് മാത്യു സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചുവരികയും ചെയ്തു കൊണ്ടിരിക്കുന്ന ഓര്‍ലാന്റോ ഐ.പി.സിക്ക് പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് ബ്രദര്‍ സാം ഫിലിപ്പ്, സെക്രട്ടറി ബ്രദര്‍ രാജു ഏബ്രഹാം പൊന്നോലില്‍, ട്രഷറാര്‍ ബ്രദര്‍ മനോജ് ഡേവിഡ്, കമ്മറ്റിഅംഗങ്ങളായി ജോനാഥാന്‍ ഏബ്രഹാം, ജോണ്‍ തോമസ്, മാത്യു ജോര്‍ജ്, നെബു സ്റ്റീഫന്‍, സ്റ്റീഫന്‍ ദാനിയേല്‍ എന്നിവര്‍ എക്സിക്യൂട്ടീവ് ഭാരവാഹികളായി Read more about ഓര്‍ലാന്റോ ഐ.പി.സി ക്ക് നവനേതൃത്വം[…]

എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേള മെയ് 21ന് ന്യൂജേഴ്‌സിയില്‍ – സജി കീക്കാടന്‍

ന്യൂജേഴ്‌സിയിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ക്രിസ്ത്യന്‍ ഭക്തി ഗാനമേള ‘സ്‌നേഹസംഗീതം’ മെയ് മാസം 21-ാം തീയതി ആറുമണിയ്ക്ക് ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. കഴിഞ്ഞ വര്‍ഷം കാനഡയിലെ വിവിധ സ്ഥലങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പ്രോഗ്രാം സുപ്രസിദ്ധ പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറും, രഞ്ജിനി ജോസുമാണ് നയിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം മലങ്കര കത്തോലിക്കാ സഭ അമേരിക്ക-കാനഡ ഭദ്രാസനത്തിന്റെ വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി Read more about എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേള മെയ് 21ന് ന്യൂജേഴ്‌സിയില്‍ – സജി കീക്കാടന്‍[…]

ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍

മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുംഫൊക്കാനായുടെ സുഹൃത്തുീ വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു .ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞത്. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പരിപാടി ഉപരോധിക്കാന്‍ എത്തിയത്. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ശ്രീ . ടി .പി .ശ്രീനിവാസന്‍റെ രാഷ്ട്രീയം എന്താണെന്ന് നമുക്കറിയില്ല .ഇന്ന് എസ്.എഫ് .ഐ .പ്രവര്‍ത്തകര്‍ ആ മനുഷ്യനെ വളഞ്ഞിട്ട് Read more about ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍[…]

ജോയി തുമ്പ­മണ്‍ ഹാര്‍വെസ്റ്റ് യു.­എ­സ്.എ – എസ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റര്‍

ഫിന്നി രാജു ഹൂസ്റ്റണ്‍: ഹാര്‍വെസ്റ്റ് യു.­എ­സ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റ­റായി ജോയ് തുമ്പ­മണ്‍ ചാര്‍ജെ­ടു­ത്തു. ക്രൈസ്തവ എഴു­ത്തു­കാ­ര­നും, പത്ര­പ്ര­വര്‍ത്ത­ക­നുമായ ജോയി തുമ്പ­മണ്‍ വിവിധ സാംസ്കാ­രിക മാധ്യ­മ­ങ്ങ­ളില്‍ പ്രവര്‍ത്തിച്ചുവ­രു­ന്നു. അമേ­രി­ക്ക­യിലെ പല പട്ട­ണ­ങ്ങ­ളിലും താമ­സി­ച്ചി­ട്ടുള്ള ജോയ് തുമ്പ­മണ്‍ വിവിധ കോണ്‍ഫ­റന്‍സു­ക­ളുടെ ചുക്കാന്‍പി­ടി­ച്ചി­ട്ടു­ണ്ട്. ആനു­കാ­ലി­ക­ങ്ങ­ളില്‍ എഴു­താ­റുള്ള അദ്ദേഹം ദൃശ്യ­മാ­ധ്യമ രംഗത്ത് ഒരു മുതല്‍ക്കൂ­ട്ടാ­യി­രി­ക്കും. കേവലം ആറു കൊല്ലം­കൊണ്ട് ഏഴു ഭൂഖ­ണ്ഡ­ങ്ങ­ളിലും സാറ്റ­ലൈറ്റ് മുഖാ­ന്തിരം സുവി­ശേഷം എത്തിച്ച ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപക ഡയ­റ­ക്ടര്‍ ബിബി ജോര്‍ജ് Read more about ജോയി തുമ്പ­മണ്‍ ഹാര്‍വെസ്റ്റ് യു.­എ­സ്.എ – എസ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റര്‍[…]

സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ഫിലഡല്‍ഫിയ: ജൂലൈ മാസത്തില്‍ മയാമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മിഡ്­ അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) സാബു സ്കറിയയെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ് ഏലിയാസ് പോളിന്റെ അധ്യക്ഷതയില്‍ കൂടിയ മാപ്പിന്റെ മാനേജിങ്ങ് കമ്മിറ്റി യോഗം സാബു സ്കറിയയുടെ സ്ഥാനാര്‍ഥിത്വത്തെ ഒന്നടങ്കം അനുകൂലിച്ചു. ഒരു മികച്ച സംഘാടകന്‍ എന്ന നിലയില്‍ നിരവധി തവണ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള സാബു സ്കറിയയുടെ Read more about സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി[…]