ഉത്തരകൊറിയൻ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ.

12:47 pm 30/4/2017 ലണ്ടൻ:ഉത്തരകൊറിയൻ മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അനുദിനം വർധിച്ചു വരികയാണ് . അന്താരാഷ്ട്രമധ്യസ്ഥ ശ്രമങ്ങൾ ഏറ്റവും കൂടുതൽ അനിവാര്യമായ സമയമാണിത്- മാർപാപ്പ പറഞ്ഞു. പ്രശ്നത്തിൽ മധ്യസ്ഥതവഹിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും അവർ അതിന്‍റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്ന് ഓർമ്മിപ്പിച്ച മാർപാപ്പ പ്രശ്നം വഷളായി യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് നല്ലതല്ലെന്നും കൂട്ടിച്ചേർത്തു.

രാഷ്​ട്രപതി സ്ഥാനത്തേക്ക് ഒരിക്കൽകൂടി​ മൽസരിക്കാൻ താനില്ലെന്ന്​ രാഷ്ട്രപതി പ്രണബ്​ മുഖർജി

12:45 pm 30/4/2017 ന്യൂഡൽഹി: രാഷ്​ട്രപതി സ്ഥാനത്തേക്ക് ഒരിക്കൽകൂടി​ മൽസരിക്കാൻ താനില്ലെന്ന്​ രാഷ്ട്രപതി പ്രണബ്​ മുഖർജി. സമവായമുണ്ടായെങ്കിൽ മാ​ത്രം വീണ്ടും രാഷ്​ട്രപതിയാവുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട്​ അറിയിച്ചെന്നാണ്​ സൂചന. മൽസരം നടക്കുകയാണെങ്കിൽ വീണ്ടും ഉപരാഷ്​ട്രപതി സ്ഥാനത്തേക്ക്​ ഇല്ലെന്ന് ഹമീദ്​ അൻസാരിയും സൂചന നൽകി. രാഷ്ട്രപതി തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ സ്ഥാനാർഥി സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്​. ഈ സാഹചര്യത്തിലാണ്​ നിലപാട്​ വ്യക്​തമാക്കി രാഷ്​ട്രപതിയും ഉപരാഷ്​ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്​.

കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ വ​ലി​യ സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ളാ​ണെ​ന്ന് മ​ന്ത്രി എം.​എം മ​ണി.

12:44 pm 30/4/2017 ഇ​ടു​ക്കി: ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളാ​രും സ്ത്രീ​പീ​ഡ​ന​ത്തി​ൽ പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ഞ്ചി​ത്ത​ണ്ണി​യി​ലാ​യി​രു​ന്നു മ​ണി മ​ന്ത്രി​യു​ടെ കോ​ൺ​ഗ്ര​സ് ആ​ക്ര​മ​ണം. “ഈ ​കോ​ൺ​ഗ്ര​സ്കാ​ർ​ക്കൊ​രു പ​ണി​യു​ണ്ട്. അ​വ​ന്മാ​ർ എ​ന്നാ​വേ​ണേ​ലും ചെ​യ്യും. അ​വ​ന്മാ​രു​ടെ പ​ണി അ​താ. പി​ന്ന​ല്ലെ, വ​ല്ല ഉ​ളു​പ്പു​മു​ണ്ടോ​യെ​ന്ന് നോ​ക്കി​ക്കെ. ഏ​റ്റ​വും സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ൾ ലോ​ക​ത്തെ ഇ​വ​രാ. അ​ത് അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ൻ​മാ​ർ മു​ത​ലു​ണ്ട്. ഞാ​ൻ ഒ​രു​പാ​ട് അ​ങ്ങു​പോ​കു​ന്നി​ല്ല. പോ​കു​മ്പോ​ൾ വ​ഷ​ളാ​കും. പോ​യ​ന്നാ​ൽ ഒ​രു​പാ​ട് ക​ഥ​യെ​നി​ക്ക് പ​റ​യാ​നു​ണ്ട്. ഇ​വി​ടെ ച​രി​ത്ര​കാ​ര​ൻ​മാ​ർ എ​ഴു​തി​വ​ച്ചി​രി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ ഏ​തെ​ങ്കി​ലും നേ​താ​ക്ക​ൻ​മാ​ർ സ്ത്രീ​പീ​ഡ​നം ന​ട​ത്തി​യ​താ​യി കേ​ട്ടി​ട്ടു​ണ്ടോ? Read more about കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ വ​ലി​യ സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ളാ​ണെ​ന്ന് മ​ന്ത്രി എം.​എം മ​ണി.[…]

തായ്‌വാനിൽ ശക്തമായ ഭൂചലമുണ്ടായി

12:40 pm 30/4/2017 തായ്പേയ്: തായ്‌വാനിൽ ശക്തമായ ഭൂചലമുണ്ടായി. റിക്ടർ സ്കെയിലിൽ 6.0തീവ്രതച രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തായ്‌വാൻ കാലാവസ്ഥാ പഠന കേന്ദ്രമാണ് ഈ വിവരം പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ പത്തോടെയാണ് ഭൂചലനമുണ്ടായത്.

വാഹനാപകടത്തെ തുടർന്ന് രണ്ടു പേര് മരിച്ചു

12:36 pm 30/4/2017 തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തെ തുടർന്ന് ​ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​ന്നാ​റി​ൽ അ​ഞ്ചു​ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​താ​യി സെ​ക്ര​ട്ട​റി.

7:00 am 30/4/2017 മൂ​ന്നാ​ർ: പൊ​മ്പി​ളൈ ഒ​രു​മൈ മൂ​ന്നാ​റി​ൽ അ​ഞ്ചു​ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​താ​യി സെ​ക്ര​ട്ട​റി രാ​ജേ​ശ്വ​രി. ഞാ​യ​റാ​ഴ്​​ച മു​ത​ൽ സ​ത്യ​ഗ്ര​ഹം തു​ട​രാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞു. സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മൂ​ന്നാ​ർ ടൗ​ണി​ൽ അ​ഞ്ചു​ദി​വ​സ​മാ​യി പൊ​മ്പി​ളൈ ഒ​രു​മൈ സ​മ​രം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. വി​വാ​ദ​പ്ര​സം​ഗ​ത്തി​ൽ എം.​എം. മ​ണി ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും മ​ണി മൂ​ന്നാ​റി​ൽ നേ​രി​െ​ട്ട​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ലു​പി​ടി​ച്ച്​ മാ​പ്പു​പ​റ​ഞ്ഞ്​ മ​ന്ത്രി​സ്​​ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ പൊ​മ്പി​ളൈ ഒ​രു​മൈ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ ശ​നി​യാ​ഴ്​​ച Read more about മൂ​ന്നാ​റി​ൽ അ​ഞ്ചു​ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​താ​യി സെ​ക്ര​ട്ട​റി.[…]

വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് ബോ​ർ​ഡിം​ഗ് പാ​സാ​യി മൊ​ബൈ​ൽ ഫോ​ണും ആ​ധാ​റും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​നം വ​ന്നേ​ക്കും.

06:56 am 30/4/2017 ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് ബോ​ർ​ഡിം​ഗ് പാ​സാ​യി മൊ​ബൈ​ൽ ഫോ​ണും ആ​ധാ​റും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​നം വ​ന്നേ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ന​ട​പ​ടി​ക​ൾ മു​ഴ​വ​ൻ ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ​ദ്ധ​തി. സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന ഡി​ജി യാ​ത്ര പ​ദ്ധ​തി​യി​ലാ​ണ് ബോ​ർ​ഡിം​ഗ് പാ​സും സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം വ​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​യാ​ത്ര​യു​ടെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ ശനിയാഴ്ച അ​റി​യി​ച്ചു.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​പൂ​​​റി​​​ൽ സ്കൂ​​​ൾ​​​വാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​പ്പ​​​ട്ട് 17 കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്ക്.

06:55 am 30/4/2017 ഗാ​​​സി​​​യാ​​​പുർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​പൂ​​​റി​​​ൽ സ്കൂ​​​ൾ​​​വാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​പ്പ​​​ട്ട് 17 കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്ക്. മൂ​​​ന്നു കു​​​ട്ടി​​​ക​​​ളു​​​ടെ നി​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ജ​​​മ്നി​​​യ പ്ര​​​ദേ​​​ശ​​​ത്തു വെ​​​ള്ളി​​​യാ​​​ഴ്ച വെെ​​​കി​​​ട്ടാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഗ്ലോ​​​ബ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ വാ​​​നും ട്ര​​​ക്കും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ആ​​​റു വ​​​യ​​​സി​​​നും പ​​​തി​​​ന്നാ​​​ലു വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​യി​​​രു​​​ന്നു വാ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി​​​ക​​​ൾ വാ​​​രാ​​​ണ​​​സി​​യി​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ബൈബിള്‍ ക്വിസ്: നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം ഒന്നാം സമ്മാനം നേടി

06:54 am 30/4/2017 വാഷിംഗ്ടണ്‍ ഡിസി : എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്ടണ്‍ ഡി.സി റീജിയന്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 22 നു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സമ്മാനമായ സാജു ആലപ്പാട്ട് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. സമ്മാനാര്‍ഹരായ റിയ, അതുല്‍, മെല്‍വിന്‍ , മേരി, കാരന്‍, എലിസബെത്ത് Read more about ബൈബിള്‍ ക്വിസ്: നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം ഒന്നാം സമ്മാനം നേടി[…]

ഡിട്രോയിറ്റ് ഹൈന്ദവ സംഗമത്തില്‍ ജോര്‍ജിയയും പങ്കുചേരുന്നു –

6:49 am 30/4/2017 സതീശന്‍ നായര്‍ ഷിക്കാഗോ: ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ജോര്‍ജിയയില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ പങ്കുചേരുന്നു. അറ്റ്‌ലാന്റയില്‍ വച്ചു അമ്പലം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഷു മഹോത്സവത്തില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. വിശ്വമാനവീകതയും സഹജീവിസൗഹാര്‍ദവും സമന്വയിക്കുന്ന ഏകാന്തസങ്കല്പം സനാതനധര്‍മ്മത്തിന്റെ ആധാരശിലയാണെന്നും ലോകത്തിന്റെ എല്ലാ വിശ്വാസങ്ങളേയും സര്‍വ്വാത്മനാ സ്വാഗതം ചെയ്ത ജനതയാണ് ഭാരതീയരെന്നും പ്രസിഡന്റ് അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ധര്‍മ്മാചരണത്തിന്റെ വര്‍ധിച്ചുവരുന്ന Read more about ഡിട്രോയിറ്റ് ഹൈന്ദവ സംഗമത്തില്‍ ജോര്‍ജിയയും പങ്കുചേരുന്നു –[…]