ഉഴവൂര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം.
08:40 pm 31/5/2017 ഉഴവുര്‍ ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിച്ചിരിക്കുന്ന അഖില കേരളാ അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി മൈതാനിയിലെ ഫ്‌ളെഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. 20 ടീമുകള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം അമേരിക്കന്‍ പ്രവാസി ബിസിനസുകാരനും, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുമ്‌നി അസോസിയേഷനായ അത്മാസിന്റെ പ്രസിഡന്റുമായ ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് നിര്‍വ്വഹിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി അസി. വികാരി റവ.ഫാ. ജിബിന്‍ പാറടിയില്‍ അധ്യക്ഷത വഹിച്ചു. Read more about ഉഴവൂര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം.[…]