സാവന്റം വിമാനത്താവളം തുറക്കാന്‍ തയാറെടുക്കുന്നു

01-19 AM 01-04-2016 ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബ്രസല്‍സിലെ സാവന്റം വിമാനത്താവളം തുറക്കാന്‍ അധികൃതര്‍ തയാറെടുക്കുന്നു. അടുത്തദിവസംതന്നെ വിമാനത്താവളം തുറക്കുമെന്നാണ് സൂചന. സാങ്കേതികപരമായി വിമാനത്താവളം തുറക്കാന്‍ സജ്ജമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ചാവേര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് മാര്‍ച്ച് 22നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളം തുറക്കുമെങ്കിലും സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സാവെന്റം വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ട്വന്റി20 ലോകകപ്പ് ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍

01-40 AM 01-04-2016 ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആതിഥേയരായ ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കടന്നു. രണ്ടു തവണ അദ്ഭുതകരമായി പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട ലെന്‍ഡ്ല്‍ സിമ്മണ്‍സ് 51 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സും സഹിതം 83 റണ്‍സെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയശില്‍പിയും കളിയിലെ കേമനുമായി. വിന്‍ഡീസിനായി ചാള്‍സും (36 പന്തില്‍ 52) അര്‍ധസെഞ്ചുറി നേടി. 34 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 43 റണ്‍സെടുത്ത Read more about ട്വന്റി20 ലോകകപ്പ് ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍[…]

വര്‍ക്കല ശിവപ്രസാദ് വധം: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

01:21pm 31/3/2016 തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഏഴ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ് രണ്ട് ലക്ഷം രൂപ പിഴയും നല്‍കണം. ഡി.എച്ച്.ആര്‍.എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെയാണ്? കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ബദറുദ്ദനാണ് ശിക്ഷ വിധിച്ചത്?. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ Read more about വര്‍ക്കല ശിവപ്രസാദ് വധം: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്[…]

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിസാന്ദ്രം

12:16pm 31/3/2016 ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: കരുണാ വര്‍ഷ തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ ക്രിസ്തുനാഥന്റെ ജറുസലം ദേവാലയപ്രവേശനവും, പീഡാസഹനവും, കുരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അനുസ്മരിക്കുന്ന പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ ഓശാനത്തികുനാള്‍ ആചരണത്തോടെ തുടങ്ങി. ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിയ്ക്ക് ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം തുടുംബങ്ങള്‍ Read more about ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിസാന്ദ്രം[…]

ഹരിയാനയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും വിദ്യാഭ്യാസം വേണം

12:13pm 31/3/2016 ചണ്ഡിഗഡ്: ഹരിയാനയില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇനി വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധം. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും ഇതു ബാധകമാക്കി ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയത് വലിയ വിവാദമായിരുന്നു. ഇത് പിന്നീട് സുപ്രീം കോടതി അന്തിമമായി അംഗീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ഇത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്‍ എതിര്‍പ്പില്ലാതെയാണ് പാസായത്. ഹരിയാന Read more about ഹരിയാനയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും വിദ്യാഭ്യാസം വേണം[…]

വരുന്നു കഞ്ചറിങ് 21

1:51am 31/3/2016 ഹൊറര്‍ ചിത്രം ‘ദ കഞ്ചറിങ്ങ് 2 ന്റെ രണ്ടാം ഭാഗത്തിന്റെ െ്രെടലര്‍ പുറത്തിറങ്ങി. ചിത്രം ജെയിംസ് വാന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പാട്രിക് വില്‍സണ്‍, വെറാ ഫാര്‍മിഗാ തുടങ്ങി മുന്‍ ചിത്രത്തിലുള്ളവര്‍ തന്നെയാണ് രണ്ടാം പതിപ്പിലുമുള്ളത്. ചാഡ് ഹെയ്‌സും ക്രെ ഹെയ്‌സും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെ!യിലര്‍ പുറത്തിറങ്ങി. 2013ല്‍ പുറത്തിറങ്ങിയ ഒന്നാം പതിപ്പ് ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

കോണ്‍ഗ്രസിലെ തര്‍ക്കം: സോണിയാഗാന്ധി ഇടപെടുന്നു

11:47am 31/3/2016 ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സോണിയ ഗാന്ധി ഇടപെടുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തും. 11.30 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും 12 മണിക്ക് രമേശ് ചെന്നിത്തലയുമായുമായാണ് കൂടിക്കാഴ്ച. വൈകീട്ട് സോണിയ വി.എം സുധീരനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കേരള നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പരിഹാരമുണ്ടാകാത്തതിനെ Read more about കോണ്‍ഗ്രസിലെ തര്‍ക്കം: സോണിയാഗാന്ധി ഇടപെടുന്നു[…]

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,360 രൂപ

11:45am 31/03/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,360 നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,670 രൂപയാണ് വില.

മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് നികേഷ് കുമാര്‍

11:23am 31/3/2016 വടകര: മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍. മാധ്യമപ്രവര്‍ത്തകനായല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നേരിട്ട് നടത്തണമെന്ന് മനസാക്ഷി പറഞ്ഞതുകൊണ്ടാണ് താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. മാധ്യമപ്രവര്‍ത്തനത്തിന് വിരാമമിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായ നികേഷ്‌കുമാര്‍ വ്യക്തമാക്കി. വടകരയില്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ്യതയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി

10:50AM 31/3/2016 തൃശൂര്‍:സംസ്ഥാനത്ത് വീണ്ടും ബാര്‍ കുംഭകോണം. ത്രീ സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതിന് എക്‌സൈസ് മന്ത്രി വളഞ്ഞ വഴിയിലൂടെ അനുമതി നല്‍കി. കേന്ദ്ര ടൂറിസം വകുപ്പ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ത്രീ സ്റ്റാര്‍ പദവി പുതുക്കി നല്‍കാതിരുന്ന 14 ഹോട്ടലുകളിലാണ് ബിയര്‍വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ബാര്‍ കുംഭകോണം വരും തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയമായി പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നതിനിടെയാണ് എക്‌സൈസ് മന്ത്രിയുടെ പുതിയ നീക്കം. എസ്.എന്‍.ഡി.പിയുടെയും Read more about യോഗ്യതയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി[…]