നാളെ ആർ.ബി.ഐ1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​​

06:40 pm 30/11/2016 തിരുവനന്തപുരം: സംസ്​ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും പെൻഷനും നൽകുന്നതിനായി ട്രഷറികൾക്കും ബാങ്കുകൾക്കുമായി നാളെ ആർ.ബി.​െഎ 1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​​ വാർത്ത സമ്മേളനത്തിൽ​ അറിയിച്ചു​.ഇതിൽ 500 കോടി ബാങ്കുകൾക്കും500 കോടി ട്രഷറികൾക്കുമാണ്​ നൽകുക. 200 കോടി പിന്നീട്​ എത്തുമെന്നും​ അദ്ദേഹം അറിയിച്ചു. നാളെ മുതൽ ബാങ്കുകളിൽ നിന്നും ട്രഷറികളിൽ നിന്നും ജീവനക്കാർക്ക്​ പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ ജീവനക്കാർക്ക്​ 24000 രൂപ മാത്രമേ ശമ്പളത്തിൽ നിന്ന്​ ഒരാഴ്​ച Read more about നാളെ ആർ.ബി.ഐ1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​​[…]

പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി

06:39 pm 30/11/2016 തിരുവനന്തപുരം: ആത്​മാർഥമായി ജോലി​െചയ്യുന്ന പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സംഭവങ്ങൾ എവിടെനിന്നുണ്ടായാലും സർക്കാർ അതിന്​ ചെവികൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്​റ്റ്​ വേട്ടയിൽ പൊലീസിനെ വിമർശിച്ച്​ ഘടകകക്ഷികളും വി.എസും മുന്നോട്ട്​ വന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിയു​ടെ പ്രസ്​താവന. കഴക്കൂട്ടത്ത്​ നടന്ന കേരളാ പൊലീസ്​ അസോസിയേഷ​​ൻ സ്​പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ്​ ​സ്​റ്റേഷനിൽ മൂന്നാംമുറ പാടില്ല. ഇനി മുതൽ ലോക്കപ്പ്​ മർദനങ്ങളുണ്ടായാൽ സ്​റ്റേഷൻ ചുമതലയുള്ള എസ്​.​​​െഎയെ സസ്​പെൻറ്​ ചെയ്​തുകൊണ്ടായിരിക്കും Read more about പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി[…]

രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി

05:49 pm 30/11/2016 ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി. ദേശീയ ഗാനത്തോടൊപ്പം സ്ക്രീനിൽ ദേശീയ പതാക കാണിക്കമെന്നും ഉത്തരവിലുണ്ട്. തിയേറ്ററിലുള്ളവർ ദേശീയഗാനത്തെ ആദരിക്കണമെന്നും വിധിയിൽ പറയുന്നു. എന്നാൽ, ഇതിനായി ദേശീയ ഗാനം വാണിജ്യവത്കരിക്കരുത്. അതിൽ അനാവശ്യതരത്തിലുള്ള ചിത്രീകരണങ്ങളോ എഴുത്തോ പാടില്ല. ദേശീയ ഗാനം നാടകവത്കരിക്കരുതെന്നും കോടതി ഉത്തരവിട്ടു. വിധി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കൈമാറുമെന്നും പ്രിന്‍റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനികോദ്യോഗസ്​ഥർ മരിച്ചു.

05:47 pm 30/11/2016 കൊൽക്കത്ത: പശ്​ചിമ ബംഗാളിലെ സുക്​​​നയിൽ ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനികോദ്യോഗസ്​ഥർ മരിച്ചു. ഒരു ജൂനിയർ ഒാഫീസർക്ക്​ ഗുരുതരമായി പരിക്കേറ്റു. ചീറ്റ ഹെലി​കോപ്​റ്ററാണ്​ രാവിലെ 10.30ഒാടെ തകർന്നത്​. സംഭവത്തെ കുറിച്ച്​ സൈന്യം അന്വേഷണത്തിന്​ ഉത്തരവിട്ടു. സൈന്യത്തി​െൻറ പതിവ്​ നിരീക്ഷണ പറക്കലിനിടെയാണ്​​ സംഭവം. നിലത്തിറക്കുന്നതിനിടെയാണ്​ കോപ്​റ്റർ തകർന്നതെന്ന്​ കരുതുന്നു. സുക്​ന സൈനിക കേന്ദ്രത്തിലെ ഹെലിപ്പാഡിനു സമീപത്താണ്​ കോപ്​റ്റർ തകർന്നു വീണതെന്ന്​ റി​േപ്പാർട്ടുകളുണ്ട്​. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

ഒ.ഐ.സി.സി നേതാവ് തോമസ് പുളിയ്ക്കലിന്റെ പിതാവ് നിര്യാതനായി

10;04 am 30/11/2016 ഒ.ഐ.സി.സി.യു.കെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിയ്ക്കലിന്റെ പിതാവ് പിറവം പാഴൂര്‍ പുളിയ്ക്കല്‍ ഔസേപ്പ് ചാക്കോ (ഔതച്ചന്‍ 88) നിര്യാതനായി. (പുളിക്കല്‍ ഏജന്‍സിസ് പിറവം, കൂത്താട്ടുകുളം). ഭാര്യ മറിയാമ്മ, പിറവം മൈലാടിയില്‍ കുടുംബാംഗം മക്കള്‍ : തങ്കച്ചന്‍, എല്‍സി തോമസ്, വക്കച്ചന്‍, കുര്യന്‍, തോമസ് (ഈസ്റ്റ്ഹാം യു.കെ) മരുമക്കള്‍: മോളി തങ്കച്ചന്‍, തോമസ്, ഷിബി വക്കച്ചന്‍, സിനി കുര്യന്‍, നിനി തോമസ് (യു.കെ) സംസ്കാരം 1/12/2016 വ്യാഴാഴ്ച 3 മണിക്ക് കളമ്പൂര്‍ കോട്ടപ്പുറം Read more about ഒ.ഐ.സി.സി നേതാവ് തോമസ് പുളിയ്ക്കലിന്റെ പിതാവ് നിര്യാതനായി[…]

പത്​മനാഭസ്വാമി ക്ഷേത്രദർശനത്തിന്​ ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു

10:01 am 40/11/2016 തിരുവനന്തപുരം: പത്​മനാഭസ്വാമി ക്ഷേത്രദർശനത്തിന്​ ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു. എക്​സിക്യൂട്ടീവ്​ ഒാഫീസറുടെ ഏകപക്ഷീയമായ ഉത്തരവ്​ നടപ്പാക്കരുതെന്ന്​ ആവശ്യപ്പെട്ടാണ്​ ചുരിദാർ ധരി​െചത്തെിയവ​രെ ക്ഷേത്രദർശനത്തിൽ നിന്ന്​ തടഞ്ഞത്​. ചുരിദാറിനു മുകളിൽ മുണ്ടുടുത്താൽ മാത്രമേ ക്ഷേത്രത്തിലേക്ക്​ കടത്തിവിടൂവെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തി​െൻറ പടിഞ്ഞാറേ നടയിലൂടെ ദർശനത്തിനെത്തിയവരെയാണ്​ തടഞ്ഞത്​. എന്നാൽ കിഴക്കേ നടയിലെത്തിയ ഭക്​തർക്ക്​ ചുരിദാർ ധരിച്ച്​ കയറുന്നതിന്​ തടസമുണ്ടായില്ല. ക്ഷേത്രം എക്​സിക്യൂട്ടീവ്​ ഒാഫീസറു​ടെ ഉത്തരവിൽ തന്ത്രിമാർക്കും എട്ടരയോഗം ഭാരവാഹികൾക്കും എതിർപ്പുണ്ട്​. എക്​സിക്യൂട്ടീവ്​ ഒാഫീസർ സ്വന്തം താത്​പര്യം Read more about പത്​മനാഭസ്വാമി ക്ഷേത്രദർശനത്തിന്​ ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു[…]

യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി.

08:28 am 30/11/2016 യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി. കണ്ണേട്ടാ ലൗവ് യു എന്ന് രക്തത്തില്‍ എഴുതിയ കത്താണ് കാളിദാസിന് ലഭിച്ചത്. എഴുതിയ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ അസ്വസ്ഥമക്കുന്നുവെന്ന് കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ തന്റെ ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ കാണുക. ഈ രീതിയില്‍ ആരാധന പ്രകടിപ്പിക്കരുതെന്ന് കാളിദാസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തന്നെ അസ്വസ്തനാക്കുകയെ ഉള്ളൂ. കത്ത് എഴുതിയത് ആരാണെങ്കിലും ഇത് അവസാനിപ്പിക്കണമെന്ന് Read more about യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി.[…]

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി.

08:25 am 30/11/2016 സാവോപോളോ: കൊളംബിയയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. 76 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ബ്രസീലിൽ നിന്ന് കൊളംബിയയിലെ മെഡെലിനേക്ക് പറന്ന ലാമിയ എയർലൈൻസിന്റെ വിമാനമാണ് ഇന്നലെ തകർന്നുവീണത്.വിമാനം തകർന്നുവീണ മലഞ്ചെരുവിന് സമീപത്തുനിന്ന് അധികൃതർ ബ്ലാക് ബോക്സ് കണ്ടെത്തി. ലഭ്യമായ എല്ലാ വിവരങ്ങളും ബ്ലാക്ബോക്സിൽ നിന്ന് ശേഖരിച്ച് വരികയാണെന്നും അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു. വിമാനത്തിൽ ആവശ്യത്തിന് ഇന്ധമില്ലായിരുന്നെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. സാങ്കേതിക തകരാറെന്നുമാത്രമേ എയർ Read more about അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി.[…]

രാജിവെക്കാന്‍ തയാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജിയോണെ

08:22 am 30/11/2016 സോള്‍: ആത്മമിത്രം വരുത്തിവെച്ച വിവാദങ്ങളില്‍നിന്ന് തലയൂരാന്‍ രാജിവെക്കാന്‍ തയാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജിയോണെ. രാജിക്കുള്ള തീയതി തീരുമാനിക്കാനും പിന്‍ഗാമിയെ നിശ്ചയിക്കാനും അവര്‍ പാര്‍ലമെന്‍റിന്‍െറ സഹായം തേടി. എന്നാല്‍ ഇംപീച്ച്മെന്‍റില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്ന് ആരോപിച്ച പ്രതിപക്ഷം രാജിവെക്കാന്‍ അനുവദിക്കില്ളെന്നു വ്യക്തമാക്കി. പാര്‍കിനെ ഇംപീച്ച് ചെയ്യുന്ന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങാനാണ് മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പദ്ധതി. ദേശീയ ടെലിവിഷന്‍ അഭിസംബോധനയിലൂടെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാപ്രസിഡന്‍റായ പാര്‍ക് രാജിക്കാര്യം ജനങ്ങളെ അറിയിച്ചത്. 2018ലാണ് Read more about രാജിവെക്കാന്‍ തയാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജിയോണെ[…]

നോട്ട്ക്ഷാമം തരണം ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ റിസര്‍വ് ബാങ്കിന്‍െറ പ്രാദേശിക കേന്ദ്രങ്ങളില്‍ കാത്തുകിടക്കുന്നു

08:20 am 30/11/2016 തിരുവനന്തപുരം: നോട്ട്ക്ഷാമം തരണം ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ റിസര്‍വ് ബാങ്കിന്‍െറ പ്രാദേശിക കേന്ദ്രങ്ങളില്‍ കാത്തുകിടക്കുന്നു. ശമ്പള ദിവസങ്ങളിലെ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവും ബാങ്ക് ജീവനക്കാരില്‍നിന്ന് ഉയര്‍ന്നു. പുതിയ 500, 2000 രൂപ നോട്ടുകളും നിലവിലുണ്ടായിരുന്ന ചില്ലറ നോട്ടുകളും തിരിച്ച് ബാങ്കിലത്തെിക്കുക എന്നതാണ് ശമ്പള ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള എളുപ്പവഴി. അതിനാലാണ് നവംബര്‍ 29 മുതല്‍ പുതിയ നോട്ടുകളും സാധുവായ നോട്ടുകളും ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍നിന്ന് ആര്‍.ബി.ഐ Read more about നോട്ട്ക്ഷാമം തരണം ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ റിസര്‍വ് ബാങ്കിന്‍െറ പ്രാദേശിക കേന്ദ്രങ്ങളില്‍ കാത്തുകിടക്കുന്നു[…]