അഗ്‌നിയായി എരിഞ്ഞ പ്രാര്‍ഥനകളില്‍ ജ്വലിച്ച് ഗീതാമണ്ഡലം

11:27am 03/3/2016
ജോയിച്ചന്‍ പുതുക്കുളം
geethamandalamponkal_pic5
ചിക്കാഗോ: ആത്മനിര്‍വൃതിയുടെ ധന്യനിമിഷത്തില്‍ ഗീതാമണ്ഡലം യാഗശാലപോലെ ജ്വലിച്ചു. എങ്ങും അഗ്‌നിയായി എരിഞ്ഞ ഭക്തരുടെ പ്രാര്‍ഥനകള്‍, ദേവീസ്തുതികള്‍, വായ്ക്കുരവകള്‍, ശരണമന്ത്രങ്ങള്‍. ഒടുവില്‍ ദേവിയുടെ അനുഗ്രഹം പൊങ്കാലക്കലങ്ങളില്‍ തിളച്ചുതൂവിയപ്പോള്‍ ദേശാന്തരങ്ങള്‍ക്കപ്പുറത്ത് പൊങ്കാലയുടെയും മകം തൊഴലിന്റെയും നിര്‍വൃതി പരു.

ചരിത്രത്തിന്റെ ഭാഗമായി മാറിയ ചിക്കാഗോ പൊങ്കാല, മകം ഉത്സവം ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഗീതാമണ്ഡലം സെന്ററില്‍ നടന്നത്. സ്ത്രീകളുടെ ഹൃദയമുരുകിയുള്ള പ്രാര്‍ഥനകളുംകൂടിയാണ് എങ്ങും നിറഞ്ഞുനിത്. പൊങ്കാല അര്‍പ്പിക്കാനും മകംതൊഴലിനുമായി കാണപ്പെ’ സ്ത്രീകളുടെ അഭൂതപൂര്‍വമായ തിരക്ക് ഗീതാമണ്ഡലത്തെ ശ്രീകോവില്‍പോലെ ഭക്തിയുടെ നിര്‍ച്ചാര്‍ത്തണിയിച്ചു.

വ്രതശുദ്ധിയുടെ നാളുകള്‍ പിന്നിടാണ് ഗീതാമണ്ഡലത്തിലും വിശ്വാസത്തിന്റെ പ്രഭപരത്തു പൊങ്കാല,മകം ഉത്സവം നടത്. മഹിഷാസുരവധത്തിനു ശേഷം ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടു ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാലനിവേദ്യം നല്കി സ്വീകരിക്കുുവെു കരുതുവരുമുണ്ട്. തന്റെ നേത്രാഗ്‌നിയില്‍ മധുരാനഗരത്തെ ചു’െരിപ്പിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുതിന് സ്ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുുവെും സങ്കല്പമുണ്ട്. അപ്പൂര്‍ണേശ്വേരിയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ഠിച്ച് അഭീഷ്ടസിദ്ധി കൈവരിക്കാനാണ് സ്ത്രീകള്‍ പൊങ്കാലയിടുത്. ഭക്തരുടെ പ്രാര്‍ഥനകള്‍ അഗ്‌നിയായി എരിയുമ്പോള്‍ ദേവിയുടെ അനുഗ്രഹം പൊങ്കാലക്കലങ്ങളില്‍ തിളച്ചുതൂവും. അതൊരു ആത്മനിര്‍വൃതിയുടെ ധന്യനിമിഷമാണ്.

ശ്രീകോവിലില്‍ നിും കൈമാറു അഗ്‌നിയാണ് പൊങ്കാല അടുപ്പിലേക്ക് പകരുത്. ദേവീസ്തുതികളുടെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പണ്ടാര അടുപ്പിലേക്കും തീ പകര്‍ുപിടിക്കും. അവിടെ നിന്നും ഭക്തരുടെ കൈകളിലേക്ക് അഗ്‌നികൈമാറും.
സ്ത്രീകള്‍ ഹൃദയമുരുകിയുള്ള പ്രാര്‍ഥനയുമായി പൊങ്കാലക്കലങ്ങള്‍ക്കു പിന്നില്‍ നിരക്കും.

ദേവീ ദര്‍ശനത്തിന്റെ ആത്മപുണ്യംതേടുകയാണ് മകംതൊഴലിലൂടെയും. ഭക്തമനസുകള്‍ അനുഗ്രഹവരദായിനിയായ ചോറ്റാനിക്കര അമ്മയുടെ ശ്രീകോവിലിനു മുന്നില്‍ മകം തൊഴും. ചോറ്റാനിക്കര മകം വില്ല്വമംഗലം സ്വാമികള്‍ക്കു കുംഭമാസത്തിലെ മകം നാളില്‍ സര്‍വാഭരണവിഭൂഷിതയായി ദേവിദര്‍ശനം നല്കിയതിനെ അനുസ്മരിച്ചാണ് മകം തൊഴല്‍. കന്യകമാര്‍ക്ക് ഇഷ്ടമാംഗല്യവും, സുമംഗലികള്‍ക്കു നെടുമാംഗല്യവും, ഐശ്വര്യവും പ്രധാനം ചെയ്യുമൊണ് വിശ്വാസം. അനുഗ്രഹത്തിനും അഭീഷ്ടസിദ്ധിക്കും ഐശ്വര്യത്തിനുവേണ്ടിയുള്ള ഈ ഉത്സവം ഗീതാമണ്ഡലം സെന്ററിനെ ശ്രദ്ധേയമാക്കി.

മഹാഗണപതി പൂജകളോട് കൂടിയാണ് ഈ വര്‍ഷത്തെ ഉത്സവം ആരംഭിച്ചത്. വിജയ രവീന്ദ്രന്റെ നേതൃത്വത്തില്‍ നട ലളിതാ സഹസ്രനാമ അര്‍ച്ചന നടു.തുടര്‍ു പ്രധാന പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും അപൂര്‍ണേശ്വേരിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. ശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സ്ത്രീ ഭക്തജനങ്ങള്‍ ദേവിസിധിയില്‍ നിും കൊണ്ടുവ അഗ്‌നിയില്‍ നിും പൊങ്കാല അടുപ്പുകളിലേക്കു അഗ്‌നി പകര്‍ു. പ്രപഞ്ചത്തിന്റെ പ്രതീകമായ മകലം ശരീരമായി സങ്കല്പ്പിക്കുു. അതില്‍ അരിയാകു മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും ശര്‍ക്കരയാകു പരമാനന്ദത്തില്‍ ചേര്‍് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുു എ സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുത്.

ഇത്തരത്തില്‍ തയാറാക്കിയ പായസം പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിീട് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍ വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടു. തുടര്‍് മംഗള ആരതിയും നടത്തിയാണ് 2016 ലെ മകം പൊങ്കാല ഉത്സവത്തിന് പരിസമാപ്തിയായത്. ഇതിന്റെ വിജയത്തിനുപിില്‍ നിസ്വാര്‍ഥമായി പ്രയത്‌നിച്ച വലിയൊരു കൂ’ായ്മയുമുണ്ട്

ലക്ഷ്മി നാരായണ ശാസ്ത്രികളാണ് പൂജകള്‍ക്കു നേതൃത്വം നല്കിയത്. ഉത്സവ പരിപാടികള്‍ക്ക് രമ നായര്‍, മണി ചന്ദ്രന്‍, തങ്കമ്മ അപ്പുകുട്ടന്‍, രേഷ്മി ബൈജു തുടങ്ങിയവരാണ്. ഭക്തരുടെ പിന്തുണയ്ക്കും ജയചന്ദ്രന്‍ നന്ദി അറിയിച്ചു.

ഈ വര്‍ഷം നടക്കുവാന്‍ പോകു എല്ലാ ഉത്സവങ്ങള്‍ക്കും ഭക്ത ജനങ്ങളില്‍ നി് ഇതുപോലെയുള്ള സഹകരണം പ്രതീക്ഷിക്കുതോടൊപ്പം ദേവിക്കു മുന്നില്‍ ജയചന്ദ്രനും മണി ചന്ദ്രനും ഗീതാമണ്ഡലത്തിനു വേണ്ടി അഞ്ച് നിലവിളക്ക് സമര്‍പ്പിച്ചതില്‍ നന്ദി പ്രകാശിപ്പിക്കുതായി ട്രഷറര്‍ അപ്പുകുട്ടന്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത്: മിനി നായര്‍