അജ്മാനിലെ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

11:25am 29/3/2016
download

അജ്മാന്‍: ഷാര്‍ജ- അജ്മാന്‍ അതിര്‍ത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ ബഹുനില താമസ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമില്ല.
ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്ക് കടക്കുന്ന ഭാഗത്ത് 30ഓളം നിലകളിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ സ്ഥലം സന്ദര്‍ശിച്ചു.

കെട്ടിടത്തിന്റെ താഴെ നില മുതല്‍ മുകള്‍ നില വരെ തീപടര്‍ന്നിട്ടുണ്ട്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കുറേ കെട്ടിടങ്ങള്‍ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനും നടപടികള്‍ സ്വീകരിച്ചു.
അജ്മാനിലെ സിവില്‍ ഡിഫന്‍സ് സംഘത്തിനൊപ്പം ഷാര്‍ജയില്‍ നിന്നും നിരവധി യൂനിറ്റുകള്‍ എത്തി.