അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം

30-03-2016
adoor
സന്തോഷ് മാധവന്‍ ഇടനിലക്കാരാനായ ഭൂമിയിടപാട് കേസില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അടൂര്‍ പ്രകാശ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.