ന്യൂഡല്‍ഹി: യു.എസ് കമീഷന് ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്.എഫ്) എന്ന സംഘടനക്കാണ് സര്‍ക്കാര്‍ വിസ നിഷേധിച്ചത്.
ഇന്ത്യയിലെ മതനേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. വെള്ളിയാഴ്ചയാണ് സംഘടന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എംബസിയുടെയും പിന്തുണയോടെ ഒരാഴ്ച്ചത്തെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. വിസ നിഷേധിച്ച ഇന്ത്യന്‍ സര്‍ക്കാറിന്റെ നടപടിയില്‍ കടുത്ത നിരാശയുണ്ടെന്ന് യു.എസ്.സി.ഐ.ആര്.എഫ് ചെയര്മാന് റോബര്‍ട്ട് പി. ജോര്‍ജ് പ്രസ്താവനയില്‍ അറിയിച്ചു.