07:40 pm 11/10/2016
സമുദ്രക്കനി സംവിധാനം ചെയ്ത തമിഴ് ചിത്രം അപ്പാ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സമുദ്രക്കനി തമിഴില്‍ അവതരിപ്പിച്ച കഥാപാത്രത്തെ മലയാളത്തില്‍ ജയറാം ആയിരിക്കും അവതരിപ്പിക്കുക എന്നുമാണ് വാര്‍ത്തകള്‍.
സമുദ്രക്കനി തന്നെയാകും ചിത്രം സംവിധാനം ചെയ്യുക. നായികാവേഷത്തിലേക്ക് ആശാ ശരത്തിനെയാണ് പരിഗണിക്കുന്നത്. തമിഴില്‍ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ അപ്പാ തെലുങ്കിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്യാനും ആലോചിക്കുന്നുണ്ട്.