09::14 pm 01/11/2016
ഓവര്‍സീസ് റെസിഡന്റ് മലയാളി അസോസിയേഷന് അബുദാബി ചാപ്റ്റര്‍ കേരളപ്പിറവി ആഘോഷിച്ചു . പ്രസിഡണ്ട് ശ്രീ ജോഷി കുഴിപ്പാലകേരളപ്പിറവിയുടെചരിത്രമൂല്യങ്ങളെക്കുറിച്ചും കേരള സംസ്കാരത്തെക്കുറിച്ചും സംസാരിച്ചു. വേള്‍ഡ് മലയാളി അസോസിയേഷന് അബുദാബി പ്രസിഡണ്ട് ശ്രീ ജോര്ജ്പ്രോമിത്തൂസ്മുഖ്യാതിഥിതിയാരുന്നു. മാസ്റ്റര്‍ ജോസ് ജോഷി, ശ്രീ അബിഹാന്സ് തയ്യില്‍ എന്നിവര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍സ് ആയി പ്രവര്‍ത്തിച്ചു .
ഓര്മ്മഇന്റര്നാഷണല് പ്രസിഡന്റ് ശ്രീ ജോസ് ആറ്റുപുറം, സെക്രട്ടറി ശ്രീ ജോര്‍ജ്നടവയല്‍, ട്രെഷറര്‍ ശ്രീ ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് ശ്രി ജോര്‍ജ്ഓലിക്കല്‍ , ട്രസ്റ്റീബോര്ഡ്ചെയര്മാന് ശ്രീ സിബിച്ചന് ചെംമ്പളായില് തുടങ്ങിയവര്‍ ഓര്‍മ്മ അബുദാബി ചാപ്റ്റര്‍ ഭാരവാഹികളെയും, പ്രവര്‍ത്തകരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.
മലയാളി കുടുംബങ്ങളുടെ സൗഹൃദവേദിയാണ്ഓര്മ്മ. കേരളത്തിന്റെ തനതു പാരമ്പര്യ മൂല്യങ്ങളും, കുടുംബ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം