അമിത് ഷാ എതിരില്ലാതെ വീണ്ടും ബി.ജെ.പി അധ്യക്ഷന്‍

 

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ രാജ് നാഥ് സിങ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഷാ ആദ്യമായി ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് എത്തിയത്. മൂന്നു വര്‍ഷത്തേക്കാണ് ബി.ജെ.പി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.

അതേസമയം, അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പടെ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഷാ പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരിച്ചു എത്തുന്നത് . ഇതുകൂടാതെ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അമിത് ഷാക്ക് വെല്ലുവിളിയാണ്.