11:55 AM 20/10/2016
– പി. പി. ചെറിയാന്
ഫ്ളോറിഡ : കുപ്രസിദ്ധ ‘അര തലയന്’ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്ളോറിഡായില്‍ നിന്നുളള കാര്‍ലോസ് റോ ഡ്രിഗസ്(31) തീവെപ്പു കേസില്‍ അറസ്റ്റിലായി. സ്വന്തം വീടിനകത്തെ മാട്രസിന് തീവച്ചതിനെ തുടര്‍ന്ന് ആളിപടര്‍ന്ന തീ അടുത്തുളള രണ്ട് വീടുകളെ പൂര്‍ണ്ണമായി അഗ്നിക്കിരയാക്കി. കൊലപാതക ശ്രമത്തിനാണ് കാര്‍ലോസിനെ ഒക്ടോബര്‍ 18 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. അഗ്നിശമനാ സേനാ വിഭാഗം എത്തി ചേര്‍ന്നപ്പോള്‍ മറ്റു രണ്ടു പേരോടൊപ്പം കാര്‍ലോസ് ബാക്ക് യാര്‍ഡിലായിരുന്നു.
തീയിട്ടത് എന്തിനായിരുന്നു എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. പതിന്നാല് വയസ്സില്‍ മയക്കുമരുന്ന് കഴിച്ചു വാഹനം ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടപ്പെട്ടത്. കുപ്രസിദ്ധനാണെങ്കിലും മദ്യപിച്ചോ, മയക്കു മരുന്നുപയോഗിച്ചതിനുശേഷമോ കുട്ടികള്‍ വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുവാന്‍ കാര്‍ലോസ് പലപ്പോഴും ശ്രമിച്ചിരുന്നു.