തിരുവനന്തപുരം : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ്.നായരെയും ബിജു രാധാകൃഷ്ണനെയും അറിയുന്നത് അറസ്റ്റിന് ശേഷമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ടീം സോളാറിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും സോളാര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു രൂപപോലും നഷ്പ്പെട്ടില്ലെന്നും മുഖ്യമന്ത്രി സോളാര്‍ കമ്മിഷനില്‍ വ്യക്തമാക്കി. പ്രതികളെ സഹായിക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തന്റെ ലെറ്റര്‍പാഡ് പോലും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീധരന് നായരേയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും എം.ഐ ഷാനവാസിന്റെ അഭ്യര്‍ത്ഥന പ്രകാരം എറണാകുളം ഗസ്റ്റ്ഹൗസില്‍ ബിജു രാധാകൃഷ്ണന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതായതും മുഖ്യമന്ത്രി പറഞ്ഞു. ബിജു എത്തിയത് വ്യക്തിപരമായ പരാതി പറയാനാണെന്നും അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി സോളാര്‍ കമ്മിഷനില്‍ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ സോളാര്‍ കമ്മിഷന്റെ സിറ്റിങ് തുടരുകയാണ്.