07:55 pm 12/10/2016
പി. പി. ചെറിയാന്
അറ്റ്ലാന്റാ: അറ്റ്ലാന്റാ ക്രിസ്ത്യന്‍ ബ്രദറണ്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16ന് ക്രിസ്തീയ സംഗീതസായാഹ്നം സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ലോറന്‍സ് വില്ല വെസ്റ്റ് പൈക്ക് സ്ട്രീറ്റിലെ അസംബ്ലി ഹാളില്‍ നടക്കുന്ന ഗാനശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
നിരവധി സംഗീത സദസുകളില്‍ ക്രിസ്തീയ ഗാനങ്ങള്‍ ആലപിച്ച് സംഗീതാസ്വാദകരുടെ മനം കവര്‍ന്ന മാത്യു ജോണ്‍, ജെ. പി. രാജന് ടീമാണ് സംഗീത സായാഹ്നം സമ്പന്നമാക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് വര്‍ഗീസ് : 678 642 3447, മില്ലര്‍ തോമസ്: 678 641 8715