30/1/2016
കുറച്ച് നാളത്തെ കാത്തിരിപ്പിനു ശേഷം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ എത്തി. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. ഒരു കോമഡി ചിത്രമായിരിക്കും ആക്ഷന്‍ ഹീറോ ബിജു എന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന.
നിവിന്‍ പോളി പോലീസ് യൂണിഫോമിലെത്തുന്നു എന്നത് കൊണ്ട് ആക്ഷന്‍ ഹീറോ സ്വഭാവമുള്ള ചിത്രമായി ആക്ഷന്‍ ഹീറോ ബിജുവിനെ പ്രതീക്ഷിക്കരുതെന്ന് എബ്രിഡ് ഷൈന്‍ പറയുന്നു. എസ്.ഐ ബിജു പൗലോസിനൊപ്പമുള്ള യാത്രയാണ് ചിത്രം. സംവിധായകരായ ജൂഡ് ആന്റണി ജോസഫ്, സോഹന്‍ സീനുലാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നിവിന്‍ പോളി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സും എബ്രിഡ് ഷൈനും ഷിബു തെക്കുപുറവും നേതൃത്വം നല്‍കുന്ന ഫുള്‍ ഓണ്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. എല്‍.ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.