പി.പി.ചെറിയാന്‍
മാസ്സച്യൂസെറ്റ: ആധുനിക ഈ മെയിലിന്റെ ഗോഡഫാദര്‍ എന്നറിയപ്പെടുന്ന ടെക്നോളജിക്കല്‍ ലീഡര്‍ അന്തരിച്ചു.എഴുപത്തി നാല് വയസ്സായിരുന്നു.കാംബ്രിഡ്ജിലെ റെയ്സണ്‍ കമ്പനി ജീവനക്കാരനായ ടോമില്‍സന്‍ മാര്‍ച്ച് 5 ശനിയാഴ്ചയാണ് അന്തരിച്ചതെന്ന് കമ്പനി വക്താവ് മൈക്ക് ഡോബില്‍ അറിയിച്ചു.1971 ല്‍ ടോമില്‍സണ്‍ വിഭാവനം ചെയ്ത ARPANET പ്രോഗ്രാമാണ് ഒരു കംപ്യൂട്ടറില്‍ നിന്നു മറ്റൊരു കംപ്യൂട്ടറിലേക്ക് ഈമെയില്‍ അയയ്ക്കുന്നതിന് സഹായകരമായത്.2012 ഇന്റര്‍നെറ്റ് ഹാള്‍ ഓഫ് ഫെയം ആയി ടോമില്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.2000 ല്‍ കംപ്യൂട്ടര്‍ പയ്നീര്‍ അവാര്‍ഡ്, വെബി അവാര്‍ഡ്, ഇനൊവേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ടൊമില്‍സനെ തേടിയെത്തിയിരുന്നു.വ്യക്തി ജീവിതത്തിലും, ബിസിനസ് മേഖലയിലും ടൊമില്‍സന്റെ കണ്ടുപിടുത്തം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു.ഹാള്‍ ഓഫ് ഫെയിം വെബ്സൈറ്റില്‍ ഇദ്ദേഹത്തിന്റെ ജീവചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.