09:06 AM 21/10/2016
ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തെക്കനാര്യാട് ചക്ക നാട്ട് വീട്ടിൽ ബാബുവിന്റ് മകൻ സനൽകുമാർ (39) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ഇന്നോവാ കാർ ഇടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ആര്യാട് കണ്ണംമ്പള്ളി വീട്ടിൽ കുത്തുമോനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞുമോന്റ് ജ്യൂവൽ ബോക്സുകൾ തോട്ടപ്പള്ളിക്ക് കൊണ്ടു പോയിട്ടു തിരികെ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. തലക്ക് പരിക്കേറ്റ സനൽ കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോറിക്ഷയിൽ ഇടിച്ച കാർ നിർത്താതെ പോയി. തുടർന്ന് ഹരിപ്പാട് വെച്ച് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.അമ്മ പുഷ്പവല്ലി ,ഭാര്യ കവിത ,മകൾ അനശ്വര, സഹോദരി സജിത.