ആസിഫിന്റെയും ഉണ്ണിയുടെയും ‘അവരുടെ രാവുകള്‍’

11:48am
23/2/2016
12745964_828588530597632_6425128873286026094_n

‘ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍’ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ മുഹമ്മദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അവരുടെ രാവുകള്‍.’ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. മുകേഷ്, നെടുമുടി വേണു, കൊച്ചുപ്രേമന്‍, സുധി കോപ്പ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ഹരിനാരായണന്‍, അനു എലിസബത്ത് ജോസ്, സിബി പടിയറ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശങ്കര്‍ശര്‍മ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും പ്രതീഷ് പ്രകാശ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.