05:02 pm 12/10/2016
ആലപ്പുഴ: ആർ.എസ്.എസ് നാടിെൻറ സംസ്കാരം തകർക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരന്തരം അക്രമങ്ങൾ അഴിച്ച് വിട്ട് അവർ കേരളത്തിലെ ക്രമസമാധാനം തകർക്കുകയാണ്. നാട്ടിൽ സമാധാനം ഉണ്ടാകരുതെന്ന് ആർ.എസ്.എസിന് നിർബന്ധമുണ്ട്. ചേർത്തല പള്ളിപ്പുറത്ത് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബി.ജെ.പിയും ആർ.എസ്.എസും കള്ളം പ്രചരിപ്പിക്കുകയും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്. നമ്മുടെ നാടിനെ തിരിച്ച് നടത്താനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നതെന്നും അത് വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു.