ഇടതുസര്‍ക്കാര്‍ യുഡിഎഫിന്റെ മദ്യനയം തുടരില്ലെന്ന് തോമസ് ഐസക് എംഎല്‍എ

12:27pm 22/5/2016
download (7)
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഇടതുസര്‍ക്കാര്‍ തുടരില്ലെന്ന് തോമസ് ഐസക് എംഎല്‍എ. ആലോചനയില്ലാത്ത അശാസ്‌ത്രീയ നിരോധനമാണ് യുഡിഎഫിന്‍റെത്. പുതിയ മദ്യനയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം എന്തായിരിക്കുമെന്ന ചോദ്യം തിരഞ്ഞെടുപ്പുസമയം മുതല്‍ സജീവമാണ്. മദ്യഉപഭോഗം കുറക്കുക എന്ന എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടുപോകുമെന്ന് ആലപ്പുഴ എംഎല്‍എ തോമസ് ഐസക് വ്യക്തമാക്കി. കള്ളവാറ്റും ലഹരിമരുന്നും വ്യാപകമായതാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ പരിണിതഫലമെന്ന് ഐസക് പറയുന്നു. ഉപഭോഗം കുറക്കുക മാത്രമാണ് പരിഹാരം.