സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ‘ഇടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് ജയസൂര്യ എത്തുന്നത്. ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഇടി’. സു സു സുധീ വാല്മീകം എന്ന ചിത്രത്തിലെ നായിക ശിവദയാണ് നായിക. ജോജു ജോര്‍ജ്, സൈജു കുറുപ്പ്, സമ്പത്ത്, സുധി കൊപ്പ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡോ: അജാസും അരുണും ചേര്‍ന്ന് മാജിക് ലാന്റേണിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.