09:06 am 15/10/2016
– ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ ഇലക്ട്രോണിക് വിസാ ഓണ്‍ അറൈവലുകളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ദനവ് വരുത്താന്‍ ഇന്ത്യ ഇ ടൂറിസ്റ്റ് വിസാ യാത്രക്കാര്‍ക്ക് ഫ്രീ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് നല്കുന്നു.
ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ ടൂറിസം ഓഫീസ് ആണ് ഇന്ത്യാ ഗവര്‍മെന്റ് തീരുമാനം ഔദ്യേഗികമായി അറിയിച്ചത്. ഈ ഒക്ടോബര്‍ മാസം 15 മുതല്‍ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസാ ഓണ്‍ അറൈവലില്‍ ഇന്ത്യയിലെ അന്തരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ പാസ്പോര്‍ട്ടും, ടിക്കറ്റുമായി അടുത്ത്തന്നെ കാണുന്ന ബി.എസ്.എന്‍.എല്‍. ഫോണ്‍ കൗണ്ടറില്‍ സമീപിക്കുമ്പോള്‍ അവര്‍ ഫ്രീ ആയി ഫ്രീ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് നല്‍കും. ഈ സിം കാര്‍ഡ് തികച്ചും സൗജന്യമാണ്. ഇങ്ങനെ ഫ്രീ ആയി ഫ്രീ കിട്ടുന്ന മൊബൈല്‍ ഫോണ്‍ സിംകാര്‍ഡില്‍ എമര്‍ജെന്‍സി കോളുകള്‍ക്കുള്ള ചാര്‍ജ് ഉണ്ടാകും. കൂടുതല്‍ തുക ചാര്‍ജ് ചെയ്യണമെങ്കില്‍ യാത്രക്കാര്‍ക്ക് സ്വന്തമായി പണം അടച്ച് ചാര്‍ജ് ചെയ്യാം. ഇലക്ട്രോണിക് ടൂറിസ്റ്റ വിസാ എടുക്കുന്ന വിദേശ പൗരത്വമുള്ള പ്രവാസികള്‍ക്കും ഈ സൗജന്യം പ്രയോജനപ്പെടുത്താം.
ഇന്ത്യയില്‍ എത്തുന്ന വിദേശ ടൂറിസ്റ്റിന് ഒരു ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് വാങ്ങുക അത്ര എളുപ്പമല്ല. ഈ നൂലാമാലകളില്‍ നിന്നെല്ലാം ഒഴിവായി സര്‍ക്കാര്‍ നല്കുന്ന ഫ്രീ സിംകാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലെ യാത്രകള്‍ സുരക്ഷിതമായി നടത്താം. ഇന്ത്യയുടെ ഈ തീരുമാനത്തെ ജര്‍മന്‍, യൂറോപ്യന്‍ ടൂര്‍ ഓപ്പറേറ്റര്‍ അസോസിയേഷന് സ്വാഗതം ചെയ്തു. കൂടാതെ ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ 12 ഭാഷകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. ഇപ്പോള്‍ 184 രാജ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതുപോലെ ഇന്ത്യന്‍ ഇ വിസാ കാലാവധി 90 ദിവസമായി ഉയര്‍ത്തുകയും ചെയ്തു.