08:02 am 29/10/2016
സിഡ്നി : പഞ്ചാബ് സ്വദേശിയായ 29കാരന് മന്മീത് അലിഷറാണ് കൊല്ലപ്പെട്ടത്. യാത്രക്കാര്‍ക്കു മുന്നിവച്ച് മറ്റൊരാള്‍ മന്‍മീതിനെ തീ വയ്ക്കുകയായിരുന്നു. ബ്രിസ്ബേനിലെ പഞ്ചാബ് സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന ഒരു ഗായകന് കൂടിയാണ് മന്മീത്. ബസില്‍നിന്നു തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ പിന്നിലെ വാതിലില്‍ കൂടിയാണ് രക്ഷപ്പെടുത്തിയത്. മന്‍മീതിനെ ആക്രമിച്ചതെന്നു കരുതുന്ന മധ്യവയസ്കനെ സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.