ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണം

download
10:40am

03/02/2016

ലുധിയാന: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി വനിത സുഹൃത്ത രംഗത്ത് ലൈംഗികപീഡനം ആരോപിച്ച് രാജ്യാന്തര ഹോക്കി താരം ലുധിയാന പൊലീസിന് പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷുകാരി സിങ്ങുമായി വളരെക്കാലമായി അടുപ്പത്തിലായിരുന്നു.

ലണ്ടന്‍ ഒളിംപിക്‌സിന്റെ സമയത്ത് യു.കെയില്‍ വെച്ച് കണ്ടുമുട്ടിയ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് സിങ് പിന്മാറുകയായിരുന്നു. സര്‍ദാര്‍ സിങ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

സിര്‍സ ഗ്രാമത്തിലെത്തി സര്‍ദാര്‍ സിങ്ങിന്റെ കുടുംബാംഗങ്ങളെ കണ്ട് അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. താന്‍ ഡി.സി.പിയാണെന്നും വിദേശിയായ നിനക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞ് പലതവണ സിങ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറഞ്ഞു.

പരാതിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ലുധിയാന പൊലീസ് കമീഷണര്‍ അന്വേഷത്തിന് ഉത്തരവിട്ടു. സര്‍ദാര്‍ സിങ്ങും യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുവെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012 മുതല്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ സര്‍ദാര്‍ സിങ് ഹരിയാനയില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്.