ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.

03:51pm 9/3/2013

ആര്‍ .ജ്യോതിലക്ഷ്മി
download

സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍ ആട്ടംവരാതെ ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ ചോദ്യം ചെയ്യു രീതിയിലാണ് കാര്യങ്ങള്‍ ഭാരത നാട്ടില്‍ അരങ്ങേറുന്നത്.വനിതാ ദിനത്തില്‍ പോലും സ്ത്രി അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യത്തിന്റൈ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അവളെ ശാരീരികമായി പിടിപ്പിക്കുകയുണ്ടായി. ഒരിക്കലും ഇതു ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു മാറ്റി നിര്‍ത്താവു ഒന്നല്ലാ .ഒരു വ്യക്തിക്ക് ഏര്‍പ്പെട്ട സംഭവുമല്ലാ. സ്ത്രി എന്ന സമൂഹമാണ് ഇതിനു ഇരയാവുത്. പെണ്ണായി പിറന്ന ഒരാളും അന്നും ഇന്നും എന്നും ഈ നാട്ടില്‍ സുരക്ഷയല്ലാ. ഈ ഹീന പ്രവര്‍ത്തിക്കു എതിരെ ഒരു നിയമവും ഇല്ലാത്ത ഈ നാട്ടില്‍ എന്തിനു വേണ്ടിയാണ് വനിതാ ദിനത്തിന്റെ പേരില്‍ കൊടിപിടിക്കുന്നത്. ആഘോഷങ്ങളാകാം പക്ഷേ അതിനു മുന്‍പു വേണ്ടതു സ്ത്രികളുടെ സുരക്ഷയാണ്.