ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒരുതരത്തിലുള്ള പിന്‍വാതില്‍ നയതന്ത്രബന്ധവുമില്ളെന്ന് പാകിസ്താന്. പാകിസ്താന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്. പലകാര്യങ്ങളിലും ഇന്ത്യ പാകിസ്താനെ തെളിവുകളുടെ അടിസ്ഥാനമില്ലാതെ കുറ്റപ്പെടുത്തുകയാണ് പതിവ്. ഇന്ത്യയില്‍ നടക്കുന്ന എല്ലാ ഭീകരവാദ ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താനാണെന്ന് പറയുന്നു. എന്നാല്‍, ഇതിനു ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാറുമില്ല. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്കു ഒരു സാധ്യതയുമില്ളെന്നും അസീസ് പറഞ്ഞു.
പാകിസ്താന് ആഗോള തലത്തില്‍ ഒറ്റപ്പെടുകയാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ചൈനയും റഷ്യയുമായുള്ള ഡെവലപ്മെന്റ് ഓഫ് യുറേഷ്യാ, ചൈനയുമായുള്ള ഷന്ഹെ കോര്പറേഷന് ഓര്ഗനൈസേഷന് പദ്ധതി, ഏഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്‍െറ രൂപവത്കരണം തുടങ്ങിയവ പാകിസ്താന്‍െറ മുന്നിലുള്ളവയാണെന്നും അസീസ് പറഞ്ഞു.