02.21 AM 29/10/2016
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്റെ പേരിൽ ഇ.പി.ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത് ആന മണ്ടത്തരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണപക്ഷം ജയരാജനെ ക്രൂശിക്കാൻ പാടില്ലായിരുന്നു. ജയരാജന്റെ രാജി സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കരുതുന്നില്ല. രാജിയോടെ പ്രതിപക്ഷത്തിന്റെയും രമേശ് ചെന്നിത്തലയുടെയും ഗ്രാഫ് ഉയർന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.