ഉദയംപേരൂര്‍ ഗ്യാസ് പ്ലാന്റിലെ സമരം അവസാനിച്ചു

27-2-2016
lpg_bottling
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചി ഉദയംപേരൂര്‍ ഇന്‍ഡേന്‍ ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. വിതരണക്കാരുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെട്ടതോടെ ലോറിത്തൊഴിലാളികള്‍ പണിമുടക്ക് അവസാനിപ്പിച്ച് ജോലിക്ക് കയറി തുടങ്ങി. അതേസമയം സിഐടിയു തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ മൂലം മറ്റൊരു സമരം ആരംഭിച്ചേക്കാമെന്നാണ് സൂചന.
പ്ലാന്റിനകത്തുനിന്നു സിലിണ്ടറുകള്‍ ലോറികളിലേക്കു ലോഡിംഗിനായി എത്തിക്കുന്ന കണ്‍വെയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ലോറിത്തൊഴിലാളികള്‍ വിസമ്മതിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി മൂന്നാം ദിവസവും തടസപ്പെട്ടതോടെ മധ്യകേരളത്തില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലായിരുന്നു.