ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടി സ്വര ഭാസ്കര്‍ രംഗത്ത്. ഉമര്‍ നീ ഒരു തീവ്രവാദിയല്ല. എന്ത് എവിടെ പറയണം എന്ന് നിശ്ചയമില്ലാത്ത ആളാണ് നീ. എന്ന് കരുതി നിന്നെ ജയിലില്‍ ഇടാനോ പീഡിപ്പിക്കാനോ കൊല്ലാനോ സാധിക്കില്ലെന്ന് സ്വര ഭാസ്കര്‍ പറയുന്നു.
ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സ്വര ഭാസ്കര്‍ അധികൃതര്‍ക്കയച്ച തുറന്ന കത്തിലാണ് ഇത്തരത്തില്‍ പറഞ്ഞിട്ടുള്ളത്. താനും ജെ.എന്‍.യുവില്‍ പഠിച്ചതാണ്. മാസ്റ്റേഴ്സ് ഡിഗ്രിക്ക് വേണ്ടി രണ്ട് വര്‍ഷം താന്‍ അവിടെ ചെലവഴിച്ചതാണ് സ്വര ഭാസ്കര്‍ പറയുന്നു.
താന്‍ പഠിക്കുന്ന കാലത്ത് ഒരു രാഷ്ര്ടീയ പാര്‍ട്ടിയിലും ഉണ്ടായിരുന്നില്ല, എന്നാല്‍ എപ്പോഴും വോട്ട് ചെയ്തിരുന്നത് ഇടതുപക്ഷത്തിനാണ്. താനൊരു ബോളിവുഡ് നടിയാണ് എന്നും കത്തില്‍ സ്വര ഭാസ്കര്‍ എടുത്തുപറയുന്നു.