ന്യൂജേഴ്‌സിയിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ക്രിസ്ത്യന്‍ ഭക്തി ഗാനമേള ‘സ്‌നേഹസംഗീതം’ മെയ് മാസം 21-ാം തീയതി ആറുമണിയ്ക്ക് ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. കഴിഞ്ഞ വര്‍ഷം കാനഡയിലെ വിവിധ സ്ഥലങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പ്രോഗ്രാം സുപ്രസിദ്ധ പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറും, രഞ്ജിനി ജോസുമാണ് നയിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം മലങ്കര കത്തോലിക്കാ സഭ അമേരിക്ക-കാനഡ ഭദ്രാസനത്തിന്റെ വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി നിര്‍വ്വഹിച്ചു. ന്യൂജേഴ്‌സി എക്യൂമെനിക്കല്‍ ക്രിസ്റ്റിയന്‍ ഫെല്ലോഷിപ്പിനെ പ്രതിനിധീകരിച്ച് അജിത് ഏബ്രഹാം, കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റ് അലക്‌സ് മാത്യു, ശാലോം മീഡിയ പ്രതിനിധി സെബാസ്റ്റ്യന്‍ ടോം, ബിബിന്‍ ജോര്‍ജ്& ആഷാ ജോര്‍ജ്(St.Stephen’s Orthodox church), Teena Philip(St.Jude Malankara Catholic Church Philadelphia) തുടങ്ങിയവര്‍ ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഇടവകയെ പ്രതിനിധീകരിച്ച്, ജോര്‍ജ് ജെയിംസ്, തോമസ് കാരക്കാട്ട്, വര്‍ഗീസ് ജോര്‍ജ്, ബിനു ജോര്‍ജ് തുടങ്ങിയവ സ്‌പോണ്‍സര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഇടവകയെ പ്രതിനിധീകരിച്ച്, ജോര്‍ജ് ജെയിംസ്, തോമസ് കാരക്കാട്ട്, വര്‍ഗീസ് ജോര്‍ജ്, ബിനു ജോര്‍ജ് തുടങ്ങിയവര്‍ സ്‌പോണ്‍സര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. റവ.ഫാ.ജേക്കബ് ജോണ്‍, സണ്ണി തോമസ്, ബിനു ജോര്‍ജ്, സുനില്‍ ജോണ്‍, അശ്വതി വര്‍ഗീസ് തുടങ്ങിയവര്‍ കിക്കോഫ് പ്രോഗ്രാമിന് നേതൃത്വം നല്‍കി. മെയ് 21ന് നടക്കുന്ന സ്‌നേഹസംഗീതം പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.