9:25am 8/3/2016
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗസിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചാം തീയതി ശനിയാഴ്ച എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് ലോക പ്രാര്‍ത്ഥനാദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു.
അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നട പ്രാരംഭ പ്രാര്‍ത്ഥനകളെ തുടര്‍ന്ന് ലിന്‍ജു ഏബ്രഹാം ഏവരേയും ഈ ആചരണത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ യൗസേബിയോസ് തിരുമേനി ഔപചാരികമായി ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിച്ചു. സഭകള്‍ തമ്മില്‍, സമൂഹങ്ങള്‍ തമ്മില്‍, വ്യക്തികള്‍ തമ്മിലുള്ള ഭിത്തിക്കെ’ുകള്‍ ഭേദിച്ച് പാലങ്ങള്‍ തീര്‍ത്ത് ആത്മാവിലേക്ക് വളരണമെ് തിരുമേനി ഉത്‌ബോധിപ്പിച്ചു. ഈവര്‍ഷം കേന്ദ്രീകരിക്കു രാജ്യമായ ക്യൂബയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ദൈവവിശ്വാസത്തില്‍ ആ രാജ്യം വളരുവാനും, ക്രിസ്തുവിന്റെ ആത്മാവിനെ അവര്‍ക്ക് നല്‍കുവാന്‍ ഈ കൂടിവരവുകൊണ്ട് സാധിക്ക’െ എന്ന് തിരുമേനി ആശ പ്രകടിപ്പിച്ചു.
Receive Children, Receive me’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള വേദപുസ്തകവായനകള്‍, ആരാധനാ ആഹ്വാനം, അനുതാപ പ്രാര്‍ത്ഥന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്ക് എക്യൂമെനിക്കല്‍ കൗസില്‍ വനിതാ വിഭാഗത്തിലെ ആഗ്‌നസ് മാത്യു, ഡെല്‍സി മാത്യു, മേഴ്‌സി മാത്യു, ജോസലിന്‍ ജോര്‍ജ്, ആനി വര്‍ഗീസ്, എല്‍സി വേങ്കടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി ഗായകസംഘം ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി.
അഭിഭാഷകയും പ’ിക് ഡിഫന്‍ഡെറുമായ മിസ് അലന്‍ ബര്‍ഗച്യോവ് ശിശുകള്‍ക്ക് സ്‌നേഹവും കരുതലും നല്‍കി പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്വന്തം അനുഭവത്തില്‍ നിന്നും പ്രതിപാദിച്ച് സംസാരിച്ചു. ചിന്താവിഷയത്തെ അധികരിച്ച് ശിശുക്കളോടുള്ള ക്രൂരതയുടേയും ചൂഷണത്തിന്റേയും വിവിധ വശങ്ങള്‍ എടുത്തുകാ’ി ലിംഗഭേദമില്ലാതെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി വീ’ില്‍ സ്വീകരിക്കേണ്ട ആവശ്യകതയെപ്പറ്റി ബിന്ദു ഏബ്രഹാം തന്റെ പ്രസംഗത്തിലൂടെ ഏവരേയും ഉത്ബുദ്ധരാക്കി. തുടര്‍ന്ന് നടത്തിയ സ്‌തോത്രക്കാഴ്ചയില്‍ ക്യൂബയിലെ ജനങ്ങളെ സഹായിക്കുതിനുവേണ്ടി ഏവരും സഹകരിച്ചു.
റവ.ഫാ. ഏബ്രഹാം സ്‌കറിയ, ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ എന്നിവര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഡെല്‍സി മാത്യു എം.സിയായി പ്രവര്‍ത്തിക്കുകയും ഏവര്‍ക്കും നന്ദി പറയുകയും ചെയ്തു. അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെ പ്രാര്‍ത്ഥനാദിനാചരണത്തിന് തിരശീല വീണു.
പ്രോഗ്രാം ചെയര്‍മാന്‍ ഫാ. മാത്യൂസ് ജോര്‍ജ്, എക്യൂമെനിക്കല്‍ പ്രസിഡന്റ് റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ഫാ. ബാബു മഠത്തിപ്പറമ്പില്‍, സെക്രട്ടറി ബെഞ്ചമിന്‍ തോമസ്, ജോ. സെക്ര’റി ആന്റോ കവലയ്ക്കല്‍, ട്രഷറര്‍ മാത്യു മാപ്ലേട്ട് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സെന്റ് ഗ്രിഗോറിയോസ് പള്ളിക്കാര്‍ നല്‍കിയ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ചടങ്ങ് ആസ്വാദ്യകരമാക്കി.