09:34am
17/2/2016
കൊച്ചി: ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍ ആശുപത്രി വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരേയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.