എസ.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ന്നു

09:33am
19/2/2016
download

കണ്ണൂര്‍: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ പയ്യന്നൂരിലുള്ള എയ്ഡഡ് സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നത്.
ചോദ്യപേപ്പറുകള്‍ സി.ഡിയിലാക്കി എല്ലാ സ്‌കൂളുകള്‍ക്കും കൊടുക്കുകയാണ് ചെയ്യുന്നത്. പരീക്ഷ ഡ്യുട്ടിക്ക് നിയമിതരാകുന്ന അദ്ധ്യാപകര്‍ക്ക് കൊടുക്കുന്ന പാസ്വേഡ് ഉപയോഗിച്ചാണ് ചോദ്യപേപ്പറുകള്‍ ഉപയോഗിക്കുക. സ്‌കൂളിലെ കുട്ടികളുടെ രജിസ്റ്റര്‍ നമ്പരും ഈ സോഫ്റ്റ്വെയറില്‍ ചേര്‍ക്കണം.
തിങ്കളാഴ്ച്ചയാണ് ഇന്‍വിജിലേറ്റര്‍മാരായ അദ്ധ്യാപകര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരം നല്‍കിയത്. അപ്പോഴാകാം ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് സംശയിക്കുന്നു.പാസ്വേഡും കുട്ടികളുടെ രജിസ്റ്റര്‍ നമ്പരും ഉപയോഗിച്ച് ചോദ്യപേപ്പര്‍ തുറന്നശേഷം ഇവയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്താണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ധ്യാപകരാണ് കുട്ടികളുടെ കൈയ്യില്‍ ചോദ്യപേപ്പറിന്റെ പകര്‍പ്പ് കണ്ടെത്തിയത്.