ഏലിയാമ്മ യോഹന്നാന്‍ . ഒക്കലഹോമയില്‍ നിര്യാതയായി.

09:24am 26/2/2016
aliyamma

ഒക്കലഹോമ: കരുനാഗപ്പള്ളി കറുത്തേടത്ത് (കരുവാണിക്കല്‍) പരേതനായ കെ.ജി യോഹന്നാന്റെ സഹധര്‍മ്മണി ഏലിയാമ്മ യോഹന്നാന്‍ (തങ്കമ്മ -85) നിര്യാതയായി. തേവലക്കര കൊച്ചുകുളങ്ങര വീട്ടില്‍ കുടുംബാഗമാണ്. ഒക്കലഹോമയിലെ ആദ്യകാല മലയാളി കുടുംബാംഗവും ന്യൂലൈഫ് പെന്തക്കോസ്തല്‍ അസംബ്ലി സഭാംഗവുമാണ് പരേത.
ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഒക്കലഹോമ ശാരോന്‍ ഫെലോഷിപ്പ് സഭയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 10 മുതല്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമായിരിക്കും.
മക്കള്‍: വര്‍ഗീസ്, സൂസമ്മ, പാസ്റ്റര്‍ ലൂക്കോസ്, മറിയാമ്മ, റോസമ്മ, ലാലി, പാസ്റ്റര്‍ തോമസ്, ജെസി
മരുമക്കള്‍: ലില്ലിക്കുട്ടി, രാജന്‍, കുഞ്ഞുമോള്‍, വി.സി.ചെറിയാന്‍, ബാബു, പാസ്റ്റര്‍ സാംകുട്ടി, മേഴ്‌സി, പരേതനായ വില്‍സണ്‍