09:09 am 13/10/2016
കണക്ടിക്കട്ട്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ (ഐഎപിസി) മൂന്നാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പ്രമുഖ പ്രവാസി എഴുത്തുകാരായ ഡോ. മാത്യു ജോയിസിന്റെ ‘ എന്റെ പ്രിയേ’, കോരസണ്‍ വര്‍ഗീസിന്റെ ‘ വാല്‍ക്കണ്ണാടി’ കവിയത്രി മീരനായരുടെ “ഗ്രേ ബോണ്‍ വെന്‍ ബ്ലാക്ക് ഇന്‍വെറ്റഡ് വൈറ്റ് ” എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
കണക്ടിക്കട്ടിലെ ഹില്ടെന് സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബൈബിളിലെ പ്രണയകാവ്യവും പത്തുകല്‍പ്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന പരമ്പര “എന്റെ പ്രിയേ” എന്ന ഡോ. മാത്യു ജോയിസിന്റെ പുസ്തകം കര്‍ണാടക മുന്‍ മന്ത്രി ജെ. അലക്സാണ്ടര്‍ എം.വി. നികേഷ് കുമാറിനു നല്കി പ്രകാശനം ചെയ്തു. അമേരിക്കയിലെ പ്രമുഖ മലയാളം പത്രമായ ജയ്ഹിന്ദ് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയാണ് എന്റെ പ്രിയേ എന്ന പേരില്‍ പുസ്തകമാക്കിത്. കോരസണ്‍ വര്‍ഗീസിന്റെ വാല്‍ക്കണ്ണാടി സജി ഡൊമനിക്കും മീരാനായരുടെ പുസ്തകം ജെ. അലക്സാണ്ടറും ജി. ശേഖരന് നായരും ചേര്‍ന്നു നിര്‍വഹിച്ചു.