10.08 PM 24/10/2016
പനാജി: ഗോവയെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേര്‍സിന് രണ്ടാം ജയം. ഐഎസ്എല്‍ പൊയന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗോവയില്‍ നിന്നും ബ്ലാസ്റ്റേര്‍സ് വിജയം പിടിച്ച് വാങ്ങിയത്.
24 ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ക്രോസില്‍ നിന്ന് ജൂലിയോ സെസറാണ് ഗോവയുടെ ഗോള്‍ നേടിയത്. ഹെഡറിലൂടെയായിരുന്നു സെസാറിന്റെ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയുടെ 30 ാം സെക്കന്‍ഡില്‍ റാഫിയുടെ ഗോളിലൂടെ കേരളം സമനില പിടിച്ചു. പോസ്റ്റിന്റെ ഇടതു ഭാഗത്ത് നിന്ന് റഫീഖ് നല്കിയ ക്രോസ് മലയാളി താരം മുഹമ്മദ് റാഫി വലയിലെത്തിക്കുകയായിരുന്നു. 79 ാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയ്ക്ക് ലഭിച്ച സുവര്‍ണാവസരം പാഴാക്കി. രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് ചോപ്ര ബോക്സിന് മുന്നില്‍ നിന്നടിച്ച ഷോട്ട് ഗോവന്‍ ഗോളി പിടിച്ചെടുത്തു. 84 ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് വിജയഗോള്‍ കണ്ടെത്തി. രണ്ട് ഗോവന്‍ ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്തുള്ള ബെല്‍ഫോര്‍ട്ടിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഹോസു നല്കിയ പാസ് 30 വാര അകലെനിന്ന് ബെല്‍ഫോര്‍ട്ട് വലയിലെത്തിക്കുകയായിരുന്നു.
ജയത്തോടെ എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തി. രണ്ടു ജയവും രണ്ടു തോല്‍വിയും രണ്ടു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. നാലു പോയിന്റ് മാത്രമുള്ള ഗോവ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.