ഐശ്വര്യാറായി ആഷ് സരബ്ജിത്തിന്റെ സഹോദരിയായി വേഷമിടുന്നു

12:05am 03/3/2016
maxresdefault (1)

ബോളിവുഡ് സൂപ്പര്‍നായിക ഐശ്വര്യാറായി പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ പാത്രം തേച്ചു കഴുകുകയും തറ അടിച്ചുവാരുകയും തൂത്തു തുടയ്ക്കുകയും ചെയ്യുന്നു. സുവര്‍ണ്ണക്ഷേത്രത്തിലെ പ്രസിദ്ധമായ സാമൂഹ്യ അടുക്കളയിലാണ് താരംജോലി ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം പാത്രവും വൃത്തിയാക്കുന്നു.
ക്ഷേത്ര പരിസരവും തറയും തൂത്തു തുടയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമേ നിലത്തിരുന്ന് പ്രസാദം കഴിക്കുകയും ചെയ്യുന്നു. ബോളിവുഡിലെ സൂപ്പര്‍താരം ഇതെല്ലാം ചെയ്യുന്നത് പുതിയചിത്രം സരബ്ജിത്തിന് വേണ്ടിയാണ്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന പാക് ജയിലില്‍ ജീവിതം അവസാനിച്ച ഇന്ത്യാക്കാരന്‍ സരബ്ജിത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണിത്.
ചിത്രത്തില്‍ ആഷ് സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗറിനെയാണ് അവതരിപ്പിക്കുന്നത്. രണ്‍ദീപ് ഹൂഡയാണ് സരബ്ജിത്തിന്റെ വേഷത്തില്‍ എത്തുന്നത്. ചാരപ്രവര്‍ത്തി ആരോപിച്ച് പാകിസ്താന്‍ അനധികൃതമായി തടവിലാക്കിയ സരബ്ജിത് സിംഗിനെ പാക് തടവുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഈ വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.