ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

download (1)

O8:23PM
02/02/2016

റമാദി:ഇറാഖിലെ റമാദിയില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മുതല്‍ ഇറാഖ് സൈനികര്‍ വന്‍ ആക്രമണങ്ങള്‍ നടത്തുകയും ഒട്ടേറെ ഐ.എസ് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇപ്പോള്‍ ഐ.എസിന്റെ ആക്രമണം. വടക്കന്‍ റമാദിയിലെ പത്താം സൈനിക ആര്‍മിയുടെ ഡിവിഷനിലേക്ക് മൂന്ന് പേരടങ്ങുന്ന ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങുന്ന കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ജനുവരിയില്‍ നടത്തിയ സൈനിക നടപടിയില്‍ വലിയ പട്ടണങ്ങളിലൊന്നായ റമാദി ഇറാഖ്? സേന മോചിപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടെടുക്കുകയും ചെയ്തിരുന്നു.