ഐ.പി.എല്‍: സഞ്ജു 4.2 കോടി ഡല്‍ഹിയില്‍ സ്വന്തമാക്കി

ഷെയ്ന്‍ വാട്‌സണെ 9.5 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ സ്വന്തമാക്കി
യുവരാജ് സിങ് സണ്‍റൈസേഴ്‌സില്‍; വില ഏഴു കോടി
03:40pm 06/02/2016
Sanju-Samson-Team-India

ബാംഗളൂരു: ഇൗ വര്‍ഷത്തെ ഐ.പി.എല്‍ ലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 4.20 കോടി രൂപക്ക് സ്വന്തമാക്കി. രണ്ട് കോടിയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയായിരുന്നു സഞ്ജു കളിച്ചത്. രാജസ്ഥാനെ ഐ.പി.എല്ലിന്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് സഞ്ജുവിന് ക്ലബ് മാറേണ്ടിവന്നത്. ഡല്‍ഹിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് സഞ്ജു പ്രതികരിച്ചു. കൂടുതല്‍ മലയാളി താരങ്ങള്‍ ഐ.പി.എല്ലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സഞ്ജു പറഞ്ഞു.

ഷെയ്ന്‍ വാട്‌സണ്‍

ഇതുവരെ ലേലം വിളിച്ചവരില്‍ ആസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സനാണ് ഏറ്റവും കൂടിയ വില. 9.5 കോടി രൂപക്കാണ് വാട്‌സണെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സ്വന്തമാക്കിയത്. യുവരാജ് സിങ്ങിനെ ഏഴു കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വിളിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസിനെ മുംബൈ ഇന്ത്യന്‍സ് ഏഴ് കോടി രൂപക്ക് സ്വന്തമാക്കി. മുന്‍ ചെന്നൈ താരം മോഹിത് ശര്‍മയെ കിങ്‌സ് ഇലവന്‍ പഞ്ചാബ് 6.5 കോടി രൂപക്ക് ലേലത്തില്‍ പിടിച്ചു.

ഇന്ത്യയുടെ മുതിര്‍ന്ന ബൗളര്‍ആശിഷ് നെഹ്‌റയെ 5.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. കഴിഞ്ഞതവണ ചെന്നൈ സൂപ്പര്‍ കിങ്‌സിലായിരുന്നു നെഹ്‌റ കളിച്ചത്. കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്നു നെഹ്‌റ. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

യുവരാജ് സിങ്

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണെ 3.5 കോടി രൂപക്ക് ഐ.പി.എല്‍ തുടക്കക്കാരായ പൂണെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. എം.സ് ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയെ പൂണെ വിളിച്ചെടുത്തു. 3.8 കോടി രൂപയാണ് ഇഷാന്തിന് ലഭിച്ചത്.

ആശിഷ് നെഹ്‌റ (ഗുജറാത്ത് ലയണ്‍സ് വില 2.3 കോടി രൂപ.)

ഒരു ടീമില്‍ 16 മുതല്‍ 27 വരെ താരങ്ങളെ ഉള്‍പ്പെടുത്താം. പരമാവധി ഒമ്പത് വിദേശതാരങ്ങളെ മാത്രമെ അനുവദിക്കൂ. ഒരു ടീമിന് പരമാവധി 66 കോടി രൂപ കളിക്കാര്‍ക്കുവേണ്ടി ചെലവഴിക്കാം.

ലേലത്തില്‍ വിറ്റുപോയ മറ്റ് താരങ്ങള്‍

ഇംഗ്ലണ്ടിന്റെ ജോസ് ബട് ലര്‍ മുംബൈ ഇന്ത്യന്‍സ് (3.8 കോടി)

ഇര്‍ഫാന്‍ പത്താന്‍ പൂണെ (ഒരു കോടി)

ദിനേശ് കാര്‍ത്തിക് ഗുജറാത്ത് ലയണ്‍സ് (2.3 കോടി)

ന്യൂസിലന്‍ഡിന്റെ കോളിന്‍ മന്റോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (70 ലക്ഷം)

ആസ്‌ട്രേലിയയുടെ മിച്ച് റോസ് മാര്‍ഷ് പൂണെ (4.8 കോടി)

ധവല്‍ കുല്‍ക്കര്‍ണി ഗുജറാത്ത് (2 കോടി)

ആസ്‌ട്രേലിയയുടെ ജോണ്‍ ഹേസ്റ്റിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (1.3 കോടി)

ന്യൂസിലന്‍ഡിന്റെ ടിം സൗത്തീ മുംബൈ ഇന്ത്യന്‍സ് (2.5 കോടി)

സ്റ്റുവര്‍ട്ട് ബിന്നി ബാംഗ്ലൂര്‍ (2 കോടി).

ദക്ഷിണാഫ്രിക്കയുടെ കെയ് ല്‍ ആബട്ട് കിങ്‌സ് ഇലവന്‍ പഞ്ചാബ് (2.1 കോടി രൂപ)

ജയദേവ് ഉനട്കട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (1.6 കോടി)

ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍റഹ്മാന്‍ സണ്‍റൈസേഴ്‌സ് (1.4 കോടി)

ആസ്‌ട്രേലിയയുടെ മാര്‍കസ് സ്‌റ്റോയിന്‍സിസ് കിങ്‌സ് ഇലവന്‍ പഞ്ചാബ് 55 ലക്ഷം

വിന്‍ഡീസിന്റെ കാര്‍ലസ് ബ്രാത്ത് വെയ്റ്റ് ഡല്‍ഹി (4.2 കോടി)