07:28 pm 13/10/2016
കാനഡയില്‍ നിന്നുള്ള പുതുമുഖ നടീനടന്മാര്‍ക്ക് ഒപ്പം മലയാള സിനിമയിലെ മുഖ്യധാരാ അഭിനയതാക്കളെയും കോര്‍ത്തിണക്കി എസ് ജസ്പാലിന്റെ സംവിധാനത്തില്‍ ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ശ്രീമതി സീമ ശ്രീകുമാറിന്റെ സഹസംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ പൂജാകര്‍മ്മം കാനഡയില്‍ ബ്രമശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു.
മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പോള്‍ പൗലാസാണ് നായകന്‍. ചാവേര്‍പ്പട, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് പൗലോസ് പോളിന്റെ മകനാണ് പോള്‍ പൗലോസ്.കാഞ്ചീപുരത്തെ കല്യാണം, ലാസ്റ്റ് ബഞ്ച് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പൂജയാണു നായിക. പാഷാണം ഷാജി, കലാശാല ബാബു, കൃഷ്ണ, സീമ ജി. നായര്‍, അജിത് രാജ്, നാരായണന്‍കുട്ടി, ചേര്‍ത്തല വിജയന്‍, അജിത് സോമന്‍ തുടങ്ങിയ പ്രമുഖ നടിനടന്‍മാരും കാനഡായുടെയും കേരളത്തിന്റെയും പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന “ഒരു കനേഡിയന്‍ ഡയറി’യില്‍ അഭിനയിക്കുന്നു.
കഥ, തിരക്കഥ: പ്രദീപ് പുറവങ്കര. ശ്രീം പ്രൊഡക്ഷന്‍സ് അമരക്കാരന്‍കൂടിയായ എം. വി. ശ്രീകുമാറാണ് അസോഷ്യേറ്റ്ക്യാമറമാന്‍. ഉണ്ണി മേനോന്‍, പ്രവാസികളുടെ വാനമ്പാടി സീമ ശ്രീകുമാര്‍, വെങ്കി അയ്യര്‍, എം. വി. ശ്രീകുമാര്‍, സിമ്രന്‍ എന്നിവരാണു ഗായകര്‍.ശിവകുമാര്‍ വാരിക്കരയുടെ വരികള്‍ക്ക് കെ. എ. ലത്തീഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുധീര്‍ നമ്പ്യാര്‍ (ആര്‍ട്ട് ഡയറക്ടര്‍), ശുഭ പാട്ടത്തില്‍ (സ്ക്രിപ്റ്റ് സൂപ്പര്‍വിഷന്‍), അബി (കോറിയോഗ്രഫര്‍), ബിന്ദു മേക്കുന്നേല്‍ (കോസ്റ്റ്യൂം ഡിസൈനര്‍)ബിനോയ് തങ്കച്ചന്‍ (പ്രൊഡക്ഷന്‍ മാനേജര്‍), ജയപാലന്‍ കൂട്ടത്തില്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ബാലു മേനോന്‍ (സ്റ്റില്‍സ്) എന്നിവരാണ്അണിയറക്കാരില്‍ പ്രമുഖര്‍. ശ്രീ കുര്യന്‍ പ്രക്കാനം ആണ് ലീഗല്‍ സെല്‍ അഡ്വൈസര്‍.
ഒരു കനേഡിയന്‍ ഡയറിയുടെ ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം ഫാ എബി മാത്യൂ നിര്‍വഹിച്ചു.സുധീര്‍ നമ്പ്യാര്‍ ക്‌ളാപ്പടിച്ചു.ഈ ചിത്രത്തിലെ ഗാനങ്ങളുടെ പ്രകാശനം ശ്രീ മനോജ് കരാത്ത നിര്‍വഹിച്ചു. ശ്രീ കുര്യന്‍ പ്രക്കാനം ശ്രീ ശ്രീകുമാര്‍ സീമ ശ്രീകുമാര്‍ എന്നിവര്‍ നില വിലക്ക് തെളിയിച്ചു.
ചിത്രത്തിലെ “പലകുറി പറയുവാന്‍ മോഹിച്ചു…’ എന്ന ഗാനം ശ്രീമതി സീമ ശ്രീകുമാര്‍ പൂജാവേളയില്‍ ആലപിച്ചു.
ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി ,ഫാ എബി മാത്യു, മലയാള മയൂരം സിഇഒ കുര്യന്‍ പ്രക്കാനം, വെങ്കി അയ്യര്‍, ശുഭ പാട്ടത്തില്‍, മനോജ് കരാത്ത, തോമസ് തോമസ്, തോമസ് വര്‍ഗീസ് ഭാരതി ആര്‍ട്‌സ് മ്യൂസിക് അക്കാദമി ചെയര്‍മാന്‍ മതി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം വി ശ്രീകുമാര്‍, സീമ ശ്രീകുമാര്‍ എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.