ഒരു പക്ക കഥൈ ടീസര്‍ എത്തി

1454481334_1454481334_kalidasan

3/2/2016
8:01pm

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ ആദ്യമായി നായകനായി എത്തുന്ന ചിത്രം ഒരു പക്ക കഥൈയുടെ ആദ്യ ടീസര്‍ എത്തി. നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന ചിത്രം സംവിധാനം ചെയ്ത ബാലാജി തരണീധരന്‍നാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. പുതുമുഖം മേഘ ആകാശ് ആണ് നായിക.
ഉലകനായകന്‍ കമല്‍ ഹാസനാണ് കാളിദാസിനെ പരിചയപ്പെടുത്തിയത്. ജയറാം ആദ്യം ക്ലാപ്പടിച്ച് കാളിദാസ് ക്യാമറയ്ക്ക് മുന്നിലെത്തിയതോടെ ചിത്രം നേരത്തെ വാര്‍ത്തശ്രദ്ധ നേടിയിരുന്നു. ഗോവിന്ദ് മേനോന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ പ്രേംകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.